ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

Wait 5 sec.

ഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.ഗ്യാനേഷ് കുമാര്‍ ഇന്ത്യയുടെ ശത്രു എന്നാണ് കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ പ്രതികരണം. പ്രതിഷേധം കടുപ്പിക്കാനാണ് സി ജെ പി തീരുമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കപില്‍ സിബലിന്റെ വസതിയില്‍ അഭിജിത് ദീപകെയുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രക്ഷോഭ പരിപാടി പ്രഖ്യാപിച്ചേക്കും.പത്ത് മാസത്തിനിടെ എടുത്ത സുപ്രധാന തീരുമാനങ്ങളില്‍ 14 തവണയാണ് രണ്ട് കമ്മിഷണര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന ഫോം 6ല്‍ വരുത്തിയ മാറ്റങ്ങളില്‍ അടക്കമാണ് വിയോജിപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പട്ടു. സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.ഭിന്നതയെന്ന വാര്‍ത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ തള്ളി. എസ് ഐ ആര്‍ അടക്കം എല്ലാ കാര്യങ്ങളിലും തീരുമാനങ്ങള്‍ ഒറ്റക്കെട്ടായി എടുത്തതാണെന്നും തീരുമാനങ്ങളെടുക്കുന്നതിന് മുന്‍പ് വിയോജിപ്പുകളും നിര്‍ദ്ദേശങ്ങളും ഉയരുന്നത് സ്വാഭാവികമാണെന്നും കമ്മിഷന്‍ വിശദീകരിച്ചു. Content Highlights: The Congress party led by Rahul Gandhi will launch protests demanding the resignation of Chief Election Commissioner Gyanesh Kumar. The move follows reports of internal dissent within the Election Commission over key decisions including changes to Form 6. While Opposition leaders called for Supreme Court intervention, the ECI dismissed claims of internal rift.