തിരുവനന്തപുരം | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സി ഇ ഒ പാര്‍വതി മായ ഷാജി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് വിദേശത്തുനിന്ന് എത്തിയ പാര്‍വതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.പാലാരിവട്ടത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി ഒന്നാം പ്രതിയാണ്. ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ് ഐ ആര്‍. കോട്ടയത്ത് രജിസ്റ്റേര്‍ഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ബാംഗ്ലൂര്‍, ഒമാന്‍, ദുബായ്, അബൂദബി, ബഹ്‌റൈന്‍, നേപ്പാള്‍ തുടങ്ങിയ വിദേശ കേന്ദ്രങ്ങളിലും ശാഖകളുമുള്ള വലിയ ഏജന്‍സിയാണ് ആംസ്റ്റര്‍.വിദേശരാജ്യങ്ങളിലേക്കുള്ള തൊഴില്‍ സാധ്യതകള്‍, സ്ഥിരതാമസത്തിനുള്ള സേവനങ്ങള്‍, അതോടൊപ്പം ഉപരിപഠനത്തിനായുള്ള അവസരങ്ങള്‍ എന്നിവയാണ് ആംസ്റ്റര്‍ ഓവര്‍സീസ് നല്‍കിയിരുന്ന സേവനങ്ങള്‍. Content Highlights: Amster Overseas CEO Parvathy Maya Shaji was detained at Trivandrum airport for allegedly defrauding job seekers with fake employment offers in Armenia and Poland. Police registered two FIRs in Palarivattom charging her with cheating candidates out of nearly ten lakh rupees. Amster Overseas operates multiple branches across Kerala and abroad