കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു. 1,11,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില(Today’s Gold Rate). ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെ 1,13,080 രൂപയായിരുന്നു ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലേക്ക് അടുക്കുകയാണ് പവന്റെ വില.അന്താരാഷ്ട്ര സ്വര്‍ണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് gold price drop രേഖപ്പെടുത്തിയ സാഹചര്യത്തിൽ വിപണിയിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. gold price today അഥവാ today gold rate കുത്തനെ താഴ്ന്നതിനെ തുടർന്ന് പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് loan against gold അഥവാ gold loan എടുക്കാൻ ആലോചിക്കുന്നവർ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഒരു ഒടുവിലത്തെ ആശ്രയമായി ഇതിനെ പരിഗണിക്കുക. നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ gold price analysis കൃത്യമായി വിലയിരുത്തിയ ശേഷവും ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്ത ശേഷവും മാത്രം ഒരു gold loan apply ചെയ്യാൻ തീരുമാനമെടുക്കുക.Content Highlights: Gold prices in Kerala recorded a massive drop today with the price of a sovereign falling by Rs 1120 to reach Rs 1,11,960. Per gram price dropped by Rs 140 to stand at Rs 13,995, reaching near the month’s lowest level. The drop in state gold prices reflects recent changes in the international market.