ഇന്ത്യൻ സ്‌കൂൾ ഭരണഘടന തകർക്കരുത്; ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി യു.പി.പി

Wait 5 sec.

മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണസമിതി തുടർച്ചയായി ലഭിച്ച അധികാരത്തിന്റെ ധാർഷ്ട്യത്തിൽ സ്‌കൂളിന്റെ നെടുംതൂണായ ഭരണഘടന തകർക്കുകയാണെന്നും, പരമാധികാരികളായ രക്ഷിതാക്കളെ നോക്കുകുത്തികളാക്കുകയാണെന്നും യുണൈറ്റഡ് പേരന്റ്സ് പാനൽ  ആരോപിച്ചു. അടിയന്തരമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് യു.പി.പി നേതാക്കൾ ഭരണസമിതിക്കെതിരെ രൂക്ഷമായ മുന്നറിയിപ്പ് നൽകിയത്.നിയമാവലിക്ക് വിരുദ്ധമായാണ് നിലവിലെ പ്രത്യേക ജനറൽ ബോഡി വിളിച്ചുചേർത്തിരിക്കുന്നത്. 10 ദിവസം മുൻപ് നോട്ടീസ് നൽകേണ്ട സ്ഥാനത്ത് 7 ദിവസത്തെ ഇടവേള മാത്രമാണ് നൽകിയത്. ഒക്ടോബറിൽ നടക്കേണ്ട തിരെഞ്ഞെടുപ്പിലേക്ക് തിടുക്കമില്ലാതെ കടക്കാതെ, കാലാവധി കഴിയാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഭരണഘടനാ ഭേദഗതികൾ ധൃതിപിടിച്ച് പാസാക്കാൻ ശ്രമിക്കുന്നത് സംശയകരമാണ്.യു.പി.പി വാർത്താസമ്മേളനത്തിൽ ഉന്നയിച്ച പ്രധാന വിഷയങ്ങൾ:സി.ആർ (CR/ലൈസൻസ്) വിഷയം: 8,000-ത്തിലധികം രക്ഷിതാക്കളും 11,000-ത്തിലധികം വിദ്യാർത്ഥികളുമുള്ള സ്ഥാപനത്തിന്റെ ലൈസൻസ് ആരുടെ പേരിൽ എടുക്കണമെന്ന് രക്ഷിതാക്കളുമായി ചർച്ച ചെയ്യണം. സ്ഥാനം ഒഴിയാൻ ദിവസങ്ങൾ മാത്രമുള്ള ഭരണസമിതിയുടെ പേരിൽ ലൈസൻസ് മാറ്റുന്നത് അംഗീകരിക്കാനാവില്ല.പഴയ കടങ്ങളും അധിക വരുമാനവും: വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഇനത്തിലും, റിഫാ സ്‌കൂളിന്റെ പേരിൽ മാസം തോറും പിരിക്കുന്ന 50,000 ദിനാറിലും, സ്‌കൂൾ ഫെയറുകളിലൂടെയും കോടിക്കണക്കിന് ദിനാർ അധിക വരുമാനം ലഭിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിൽ ഭരണസമിതി പൂർണ്ണ പരാജയമാണ്. അനാവശ്യ ചെലവുകൾ കാരണം ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ പോലും കഴിയുന്നില്ല.ചെന്നൈ ഐ.ഐ.ടി കരാർ: ഇന്ത്യൻ സ്‌കൂളിലെ 9, 10, 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ചെന്നൈ ഐ.ഐ.ടിയുമായുള്ള ഓൺലൈൻ കണക്റ്റീവ് പ്രോഗ്രാമിൽ ഒപ്പുവെക്കാൻ യു.പി.പി മുൻകൈയെടുത്ത കാര്യവും നേതാക്കൾ വ്യക്തമാക്കി.ഉടൻ തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കണമെന്നും, സി.ആർ വിഷയവും ഭരണഘടനാ ഭേദഗതികളും വരാനിരിക്കുന്ന പുതിയ ഭരണസമിതിക്ക് വിട്ടുകൊടുക്കണമെന്നും യു.പി.പി ശക്തമായി ആവശ്യപ്പെട്ടു.വാർത്താസമ്മേളനത്തിൽ യു.പി.പി ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യം, എഫ്. എം. ഫൈസൽ, ചന്ദ്രബോസ്, ജവാദ് പാഷ, ഷിബിൻ തോമസ്, ഖിലർ വലിയകത്ത് എന്നിവർ പങ്കെടുത്തു.The post ഇന്ത്യൻ സ്‌കൂൾ ഭരണഘടന തകർക്കരുത്; ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി യു.പി.പി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.