ഡര്‍ബന്‍/ ദക്ഷിണാഫ്രിക്ക | ദക്ഷിണാഫ്രിക്കയില്‍ ഡര്‍ബനിലെ ഒരു ചെറുപട്ടണത്തില്‍ ആയുധധാരികളായ അക്രമികള്‍ വീട്ടിലേക്ക് ഇരച്ചുകയറി നടത്തിയ വെടിവെപ്പില്‍ ഗര്‍ഭിണിയടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ഡര്‍ബനിലെ ക്വാസുലനറ്റാലില്‍ ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം.വീട്ടില്‍ വിരുന്ന് നടക്കുന്ന സമയത്താണ് അക്രമികള്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. വീട്ടിലുണ്ടായിരുന്നവരെ ഒരുമുറിയിലേക്ക് തള്ളിയിട്ട ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇവരിലൊരാളുടെ കാറിന് തീയിട്ടതായും പ്രാദേശിക മാധ്യമമായ ഇ എന്‍ സി എ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു. കൂട്ടക്കൊലക്ക് പിന്നിലെ കാരണം വ്യക്തമല്ല.കൊല്ലപ്പെട്ട ചിലര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ക്രൈം ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പ്രാഥമികാന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന പകയായിരിക്കാം കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.ഏകദേശം 6.2 കോടി ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയില്‍ പ്രതിദിനം 60 പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുകളിലൊന്നാണ് ഇത്.Content Highlights:At least 11 people including a pregnant woman were killed in a horrific mass shooting incident in Durban, South Africa. Local authorities have launched a comprehensive investigation to catch the perpetrators and identify the motive behind the attack. Emergency services responded quickly as the community remains in shock following the brutal violence.