ഗുജറാത്തില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം; പത്തിലധികം പേര്‍ക്ക് പരുക്ക്

Wait 5 sec.

സര്‍ബകാന്ത | ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ അമിതവേഗതയിലെത്തിയ സ്‌കോര്‍പിയോ കാര്‍ തീര്‍ത്ഥാടകരുടെ സംഘത്തിലേക്ക് പാഞ്ഞുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം.പത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ഹിമ്മത്‌നഗറിലെ ഡോള്‍ഗഡ്-പാട്യ ഹൈവേ ഇന്റര്‍സെക്ഷന് സമീപമുള്ള നാലുവരി പാതയിലൂടെ നടന്നുപോകുകയായിരുന്ന 12 തീര്‍ത്ഥാടകരെയാണ് വാഹനം ഇടിച്ചത്.അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രകോപിതരായ ജനം വാഹനം കത്തിക്കുകയും ചെയ്തു. കാറിനുള്ളില്‍ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെടുത്തതായും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.