പാലക്കാട് കൊടുവായൂരില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതി കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍

Wait 5 sec.

പാലക്കാട് | കൊടുവായൂരില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. എത്തനൂര്‍ തെക്കേ വീട്ടില്‍ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച പകല്‍ 3:30-ഓടെ പിട്ടുപീടികയിലെ വാടകവീട്ടിലാണ് സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടയില്‍ മണികണ്ഠന്‍ ഷാള്‍ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തുഞെരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകത്തിന് ശേഷം മണികണ്ഠന്‍ തന്നെയാണ് പുതുനഗരം പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അനാമിക, ആത്മിക എന്നിവരാണ് മക്കള്‍.