കോഴിക്കോട്| ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യക്ക് കീഴിൽ വിദ്യാഭ്യാസ രംഗത്തെ പുതിയ ചുവടുവെപ്പുകൾ ചർച്ച ചെയ്യാനായി സംഘടിപ്പിക്കുന്ന ‘ഫ്യൂച്ചർ ജാമിഅ സമ്മിറ്റ് ’26’ നാളെ നടക്കും. കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ സമ്മിറ്റിൽ സംബന്ധിക്കും.‘പുതിയ ജനറേഷൻ, പുതിയ ചുവടുവെപ്പുകൾ’ എന്നതാണ് ഈ വർഷത്തെ സമ്മിറ്റിന്റെ പ്രമേയം. കൂടാതെ, അടുത്ത ഒരു വർഷത്തിനുളളിൽ ജാമിഅതുൽ ഹിന്ദിലും അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളെക്കുറിച്ചും സമ്മിറ്റ് ചർച്ച ചെയ്യും. കഴിഞ്ഞ കാലങ്ങളിൽ ആവിഷ്കരിച്ച പദ്ധതികളുടെ അവലോകനവും ഇതിന്റെ ഭാഗമായി നടക്കും.ജാമിഅതുൽ ഹിന്ദ് വൈസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിക്കും. ജാമിഅതുൽ ഹിന്ദ് സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾക്ക് പുറമെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധികളും ചർച്ചകൾക്ക് നേതൃത്വം നൽകും.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മിറ്റിലെ വിവിധ സെഷനുകൾക്ക് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, ഡോ. മുഹമ്മദ് ശരീഫ്, ഡോ. ശിഹാബുദ്ദീൻ, ഡോ. നൂറുദ്ധീൻ റാസി എന്നിവർ നേതൃത്വം നൽകും.സമ്മിറ്റിന്റെ ഭാഗമായി നടക്കുന്ന ജാമിഅഃ സെനറ്റ് കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരിയുടെ അധ്യക്ഷതയിൽ കൊമ്പം കെ.പി മുഹമ്മദ് മുസ്‌ലിയാർ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, പി.എസ്.കെ ബാഖവി മാടവന, തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, അബ്ദുൽ ഖാദിർ അഹ്‌സനി ചാപ്പനങ്ങാടി തുടങ്ങിയ 44 അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കും.നേരത്തെ രജിസ്റ്റർ ചെയ്ത സ്ഥാപന മേധാവികൾ, പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവർക്ക് മാത്രമായിരിക്കും സമ്മിറ്റിലേക്ക് പ്രവേശനം എന്നും അധികൃതർ അറിയിച്ചു.Content Highlights:Jamiah-tul-hind Al Islamiyya is organizing the ‘Future Jamiah Summit 26’ focusing on the theme ‘New Generation, New Footsteps’. The summit will be inaugurated by Vice Chancellor Kanthapuram A P Aboobacker Musliyar with around 500 delegates from 300 institutions. Key Islamic scholars and educational leaders will lead various strategic sessions during the event.