മന്ത്രി കെ എം ഷാജി സര്‍ക്കാറിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്; ആഢംബര കാര്‍ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

Wait 5 sec.

തിരുവനന്തപുരം |  സുഹൃത്തിന്റെ ആഢംബര കാര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ എം ഷാജിയെ ന്യായീകരിച്ച് വൈദ്യതിമന്ത്രി സണ്ണി ജോസഫ്. സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ചതിലൂടെ ഷാജി സര്‍ക്കാറിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതെന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. ഷാജിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പെറ്റി ആരോപണമാണിത്. കാര്‍ ഉപയോഗം സൗജന്യമായല്ല, സൗകര്യമായാണ് കാണേണ്ടത്. ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞുആരും സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്ര പോയിട്ടില്ല, ഗള്‍ഫിലേക്ക് പോകുന്നതൊന്നും വലിയ ചെലവുള്ള യാത്രയല്ല. രമേശ് ചെന്നിത്തല മാത്രമാണ് അമേരിക്കയില്‍ പോയത്. അത് വളരെ പ്രധാനപ്പെട്ട യാത്രയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ കല്യാണമായിരുന്നു, എന്നെയും വിളിച്ച കല്യാണമായിരുന്നു. സര്‍ക്കാര്‍ ചെലവിലായിരുന്നില്ല- മന്ത്രി പറഞ്ഞു.’ഓണാഘോഷം നടക്കുമ്പോള്‍ ടൂറിസം മന്ത്രിയെ ദുബൈയിലേക്ക് വിളിച്ചാല്‍ പോകണ്ടേ. കെഎം ഷാജി മന്ത്രിയാകുന്നതിന് മുന്‍പ് എത്ര തവണ പോയതാണ്. ഇപ്പോള്‍ മന്ത്രിയായതുകൊണ്ട് അത്ര പോകാന്‍ സമയമില്ല. യാത്രകള്‍ ചെയ്യണം. ആളുകളുമായി ബന്ധപ്പെടണം. അനുഭവങ്ങള്‍ വേണം. കൂടുതല്‍ ദുരം യാത്ര ചെയ്യണമെങ്കില്‍ നല്ല സൗകര്യമുള്ള വാഹനങ്ങള്‍ വേണം. ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്ത്, സര്‍ക്കാരിന്റെ വാഹനത്തില്‍ പോകുകയാണെങ്കില്‍ അതിന് ഡീസല്‍ അടിക്കണം. റിപ്പയര്‍ ചെയ്യണം, ടയര്‍ മാറ്റണം, ഡ്രൈവര്‍ക്ക് പണം നല്‍കണം. ഷാജി അതൊക്കെ ലാഭിക്കുകയാണ് ചെയ്തത്’- മന്ത്രി പറഞ്ഞു.Content Highlights: Electricity Minister Sunny Joseph defended KM Shaji in the luxury car controversy, claiming the act saved government funds. He dismissed the allegations as petty and stated that using a friend’s car reduced fuel and maintenance costs. Joseph also clarified that recent foreign travels were not on state expense.