ആകാശം മുട്ടാൻ നിൽക്കുന്ന ഭീമാകാരമായ പിരമിഡുകളും മമ്മികളുടെ നിഗൂഢമായ കഥകളും ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെട്ട ഫറോവമാരുടെ ഭരണവും ലോകത്തെ വിസ്മയങ്ങളാണ്. മനുഷ്യന്റെ ബുദ്ധി വൈഭവത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ ഈജിപ്ഷ്യൻ സംസ്‌കാരമാണ് ഇന്ന് പഠന വിധേയമാക്കുന്നത്.നൈൽ നദിയുടെ വരദാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്ഷ്യൻ സംസ്‌കാരം ലോക ചരിത്രത്തിലെ ഏറ്റവും പുരാതനവും വിസ്മയകരവുമായ സംസ്‌കാരങ്ങളിൽ ഒന്നാണ്. ബി സി 3100ൽ ആരംഭിച്ച് ആയിരക്കണക്കിന് വർഷങ്ങൾ നിലനിന്ന ഈ സംസ്‌കാരം ശാസ്ത്രം, കല, നിർമാണവിദ്യ, ഭരണസംവിധാനം എന്നിവയിലെല്ലാം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.നൈൽ നദിഈജിപ്ഷ്യൻ സംസ്‌കാരത്തിന്റെ ജീവനാഡി തന്നെ നൈൽ നദിയായിരുന്നു. മണലാരണ്യങ്ങൾക്ക് നടുവിലൂടെ നൈൽ നദി ഒഴുകിയതുകൊണ്ടാണ് ഈ പ്രദേശം ജനവാസയോഗ്യമായത്. വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കം നദീതീരങ്ങളിൽ കറുത്ത ഫലഭൂയിഷ്ഠമായ മണ്ണ് നിക്ഷേപിച്ചു. ഇത് കൃഷിക്ക് അനുയോജ്യമായിരുന്നു. വ്യാപാരത്തിനും യാത്രകൾക്കുമായി ആളുകൾ നൈൽ നദിയെയാണ് ആശ്രയിച്ചത്.ഫറോവമാർപ്രാചീന ഈജിപ്തിലെ രാജാക്കന്മാർ ഫറോവമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈജിപ്തുകാർ ഫറോവമാരെ ദൈവത്തിന്റെ പ്രതിരൂപമായിട്ടാണ് കണ്ടിരുന്നത്. രാജ്യത്തിന്റെ പരമാധികാരിയും സൈന്യത്തലവനും മതനേതാവുമെല്ലാം ഫറോവയായിരുന്നു. തുത്തൻഖാമൻ, റാംസെസ് രണ്ടാമൻ, ക്ലിയോപാട്ര എന്നിവർ ചരിത്രത്തിലെ പ്രശസ്തരായ ഈജിപ്ഷ്യൻ ഭരണാധികാരികളാണ്.പിരമിഡുകൾഈജിപ്ഷ്യൻ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ അത്ഭുതം അവർ നിർമിച്ച ഭീമാകാരമായ പിരമിഡുകളാണ്. ഫറോവമാരുടെ മരണാനന്തര ജീവിതത്തിന് വേണ്ടിയാണ് പിരമിഡുകൾ നിർമിച്ചത്. അവ ഫറവോമാരുടെ കല്ലറകളായിരുന്നു. ഫറോവയായ ഖുഫുവിന് വേണ്ടി നിർമിച്ച ഗിസയിലെ പിരമിഡ് ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ്. തച്ചുശാസ്ത്രത്തിലും ഗണിതത്തിലും ഈജിപ്തുകാർക്കുണ്ടായിരുന്ന അറിവാണ് പിരമിഡുകളുടെ നിർമാണത്തിന് പിന്നിൽ.മരണത്തിനുശേഷവും ജീവിതമുണ്ടെന്ന് ഈജിപ്തുകാർ വിശ്വസിച്ചിരുന്നു. മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ അവർ പ്രത്യേക രാസവസ്തുക്കളും തുണികളും ഉപയോഗിച്ച് അവയെ സുരക്ഷിതമാക്കി വെച്ചു. ഈ പ്രക്രിയയെ മമ്മിഫിക്കേഷൻ എന്നും ഇങ്ങനെയുള്ള മൃതദേഹങ്ങളെ മമ്മി എന്നും വിളിക്കുന്നു. മൃതദേഹത്തോടൊപ്പം സ്വർണം, വസ്ത്രങ്ങൾ, ഭക്ഷണം എന്നിവയും അവർ കല്ലറകളിൽ വെച്ചിരുന്നു.ചിത്രലിപിലോകത്തിലെ തന്നെ ആദ്യകാല ലിപി സമ്പ്രദായങ്ങളിൽ ഒന്നാണ് ഈജിപ്തുകാരുടേത്. ചിത്രങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചുള്ള ഇവരുടെ എഴുത്തുവിദ്യ ഹീറോഗ്ലിഫിക്‌സ് എന്ന് അറിയപ്പെടുന്നു. നൈൽ നദീതീരത്ത് വളരുന്ന “പാപ്പിറസ്’ എന്ന ചെടിയുടെ തണ്ടിൽ നിന്നാണ് എഴുതാനുള്ള പേപ്പർ ഉണ്ടാക്കിയത്. “പേപ്പർ’ എന്ന വാക്കുണ്ടായത് ഇതിൽ നിന്നാണ്.ശാസ്ത്രംനൈൽ നദിയിലെ വെള്ളപ്പൊക്കം മുൻകൂട്ടി അറിയാൻ അവർ ഒരു വർഷത്തെ 365 ദിവസങ്ങളായി വിഭജിച്ചുകൊണ്ടുള്ള കലൻഡർ നിർമിച്ചു. പിരമിഡുകളുടെ നിർമാണത്തിനായി അവർ ജ്യാമിതിയും മറ്റ് കണക്കുകൂട്ടലുകളും വികസിപ്പിച്ചെടുത്തു.Content Highlights:The ancient Egyptian civilization thrived along the Nile River, contributing significantly to science, architecture, and administration. Famous for its powerful Pharaohs and monumental structures, the civilization created iconic wonders like the Great Pyramids of Giza and perfected mummification.