പുതിയ Tata Sierra Dark Edition അവതരിപ്പിച്ചു; ആകർഷകമായ ഫീച്ചറുകളും വിലവിവരങ്ങളും അറിയാം

Wait 5 sec.

മുംബൈ | ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ് യു വി മോഡലായ ടാറ്റാ സിയറയുടെ ഡാർക്ക് എഡിഷൻ (Tata Sierra Dark Edition) പുറത്തിറക്കി. പ്യുവർ എൽ ട്രിം മുതൽ ഡാർക്ക് എഡിഷൻ ലഭ്യമാണ്. അടിസ്ഥാന മോഡലിൽ 20,000 രൂപ അധികമായി നൽകിയാൽ ഡാർക്ക് എഡിഷൻ സ്വന്തമാക്കാം. ഇതിന് മുകളിലുള്ള ട്രിമ്മുകൾക്ക് 30,000 രൂപയാണ് അധികമായി ഈടാക്കുന്നത്. പ്യുവർ എൽ വേരിയന്റിൽ 13.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ഡാർക്ക് എഡിഷന്റെ ഉയർന്ന മോഡലായ അക്കംപ്ലിഷ്ഡ് പ്ലസിന് 21.59 ലക്ഷം രൂപയാണ് വില.പുറംഭാഗത്ത് ഫ്രീസിയൻ ബ്ലാക്ക് നിറത്തിൽ മാത്രമാണ് സിയറ ഡാർക്ക് എഡിഷൻ ലഭ്യമാകുന്നത്. പ്രധാന ക്രോം ഭാഗങ്ങൾക്ക് പകരം ബ്ലാക്ക് ട്രിമ്മുകളാണ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ബാഡ്ജുകളും അലോയ് വീലുകളും ഡാർക്ക് തീമിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ മുൻ ഫെൻഡറുകളിൽ ഹാഷ്‌ടാഗ് ഡാർക്ക് ബാഡ്ജുകളും നൽകിയിട്ടുണ്ട്.അകത്തളത്തിലും കറുപ്പ് തീം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. എ സി വെന്റുകൾ, ഡോർ ഹാൻഡിലുകൾ, ഫ്രണ്ട് ആംറെസ്റ്റ്, സീറ്റ് ബാക്കുകൾ എന്നിവയ്ക്ക് ചുറ്റും വയലറ്റ് മെറ്റാലിക് ട്രിമ്മുകൾ നൽകിയിരിക്കുന്നു. സീറ്റുകളിലെ തുന്നലുകളും പർപ്പിൾ നിറത്തിലാണ്. ഇന്റീരിയർ ലേഔട്ടിലോ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.തിരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ച് ട്രിപ്പിൾ സ്ക്രീൻ സെറ്റപ്പ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവേർഡ് ടെയിൽഗേറ്റ്, കണക്റ്റഡ് കാർ ഫീച്ചറുകൾ, ലെവൽ 2 എ ഡി എ എസ്, 360 ഡിഗ്രി ക്യാമറ, 12 സ്പീക്കറുകളുള്ള ജെ ബി എൽ ബ്ലാക്ക് സൗണ്ട് സിസ്റ്റം എന്നിവ വാഹനത്തിൽ ലഭ്യമാണ്.എഞ്ചിൻ ഓപ്ഷനുകളിലും മാറ്റമില്ല. 106 എച്ച് പി, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ (6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡി സി ടി ഓട്ടോമാറ്റിക്), 118 എച്ച് പി, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ (6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ), 160 എച്ച് പി, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ (6 സ്പീഡ് ടോർക്ക് കൺവെർട്ടർ) എന്നിവയിലാണ് വാഹനം എത്തുന്നത്.Content Highlights:Tata Motors has launched the Tata Sierra Dark Edition in India with prices starting at Rs 13.99 lakh. The vehicle features a Friesian Black exterior with dark accents and unique violet interior stitching. Engine specs and features like ADAS remain identical to standard trims.