‎മസ്ജിദുന്നബവിയെ പ്രകാശപൂരിതമാക്കാൻ സംവിധാനിച്ചിരിക്കുന്നത് ഒന്നേക്കാൽ ലക്ഷത്തിൽ പരം ലൈറ്റിംഗ് യൂണിറ്റുകൾ

Wait 5 sec.

മദീനയിലെ മസ്ജിദുന്നബവിയിലും അതിന്റെ മുറ്റങ്ങളിലുമായി 1.386 ലക്ഷം ലൈറ്റിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നമസ്കാര ഹാളുകൾ, തൂണുകൾ, വരാന്തകൾ തുടങ്ങി മസ്ജിദിന്റെയും മുറ്റങ്ങളുടെയും വിവിധ ഭാഗങ്ങളിലായി 30-ലധികം തരത്തിലുള്ള ലൈറ്റിംഗ് സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.‎‎ഈ സിസ്റ്റത്തിൽ 301 ചാൻഡിലിയറുകൾ നമസ്കാര ഹാളുകളിലുണ്ട്. കൂടാതെ തൂണുകളിലും വരാന്തകളിലുമായി 8,200 ലൈറ്റിംഗ് യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. അലങ്കാര രൂപകൽപ്പനയുള്ള 10,500 യൂണിറ്റുകളിൽ “അല്ലാഹു” എന്ന പദവും ഉൾപ്പെടുത്തിയിട്ടുണ്ട്. മസ്ജിദുന്നബവിയുടെ വാസ്തുവിദ്യാ-അലങ്കാര ശൈലിയുമായി യോജിക്കുന്ന രീതിയിലാണ് ഇവയുടെ രൂപകൽപ്പന.‎‎വിവിധ സ്ഥലങ്ങളുടെയും വിസ്തൃതിയുടെയും ആവശ്യകത അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ലൈറ്റുകൾ ഒരൊറ്റ സംവിധാനമായി ഏകോപിപ്പിച്ചിരിക്കുകയാണ്. പ്രകാശം നൽകുന്നതിനൊപ്പം മസ്ജിദുന്നബവിയുടെ സൗന്ദര്യവും വാസ്തുശൈലിയും ഉയർത്തിപ്പിടിക്കുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. മസ്ജിദുന്നബവിയുടെയും മസ്ജിദുൽ ഹറമിന്റെയും കാര്യങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയുടെ പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംവിധാനങ്ങളും സൗകര്യങ്ങളും പരിപാലിക്കുന്നത്.‎The post ‎മസ്ജിദുന്നബവിയെ പ്രകാശപൂരിതമാക്കാൻ സംവിധാനിച്ചിരിക്കുന്നത് ഒന്നേക്കാൽ ലക്ഷത്തിൽ പരം ലൈറ്റിംഗ് യൂണിറ്റുകൾ appeared first on Arabian Malayali.