പരസ്യത്തില്‍ ഇസ്‌റാഈലി സൈനികന്‍; മാപ്പുപറഞ്ഞ് അഡിഡാസ്‌

Wait 5 sec.

18.5 ലക്ഷം പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഏഴ് വർഷത്തെ പദ്ധതി ഇസ്്റാഈൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രഖ്യാപിച്ചിരിക്കയാണ്‌. ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ്‌ ആ തീവ്ര വലതുപക്ഷക്കാരന്റെ നിർദേശം. ആദ്യ വർഷം രണ്ടര ലക്ഷം പേരെ പലായനത്തിന്‌ നിർബന്ധിക്കും. തുടർന്ന്‌ ആറ് കൊല്ലങ്ങളിൽ ശേഷിക്കുന്ന ജനസംഖ്യയുടെ കുടിയിറക്കവുമാണ്‌ ലക്ഷ്യം. ഇസ്്റാഈലിലുടനീളം സൗജന്യമായി വിതരണം ചെയ്യുന്ന കുട്ടികളുടെ പുസ്തകം അടിസ്ഥാനമാക്കിയുള്ള കാർട്ടൂൺ ബെൻ ഗ്വിർ പോസ്റ്റ് ചെയ്തു. പലസ്തീനികളുടെ വധശിക്ഷ, കുടിയേറ്റ സായുധ സംഘങ്ങൾ, ആയിരക്കണക്കിന് വീടുകൾ തകർക്കൽ എന്നിവയെ അത്‌ ആഘോഷിക്കുന്നു. ദിവസം 50 പലസ്തീനികളെയെങ്കിലും വധിക്കണം, കുട്ടികളാണെങ്കിലുമെന്ന്‌ പ്രഖ്യാപിച്ചത്‌ ക്രൂരനായ മിലിട്ടറി ഇന്റലിജൻസ് മേധാവിയായിരുന്ന അഹരോൺ ഹലിവ.അകാരണമായി തടവിലിട്ട ഫലസ്തീൻ പത്രപ്രവർത്തക ബുഷ്‌റ അൽ തവിലിനെ ഡാമൺ ജയിലിൽ നിന്ന് റംലയിലെ ഏകാന്ത തടവിലേക്ക് മാറ്റി. ദേർ അൽ-ബലാഹ് നഗരം ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ, വർഷങ്ങളുടെ ഐ വി എഫ് കാത്തിരിപ്പിന് ശേഷം ജനിച്ച തയിം ഹമദാന്‌ ജീവൻ നഷ്ടമായത്‌ അമ്മയുടെ സാധാരണനില തകർത്തു. ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി ഡയരക്ടറും ശിശുരോഗവിദഗ്ദ്ധനുമായ ഡോ. ഹുസാം അബു സഫിയയെ ഉടൻ മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ ആവശ്യപ്പെട്ടു. കുപ്രസിദ്ധ കാരാഗൃഹത്തിൽ കഠിന ശാരീരിക പീഡനം, വ്യവസ്ഥാപിത ദുരുപയോഗം, വൈദ്യശാസ്ത്ര അവഗണന എന്നിവ കാരണം ജീവൻ അപകടത്തിലാണ്‌. ജയിലിൽ ഉറങ്ങാതിരിക്കാൻ ഉച്ചഭാഷിണി പ്രവർത്തിക്കുകപോലും ചെയ്യുന്നു.ഗസ്സയിൽ മനുഷ്യക്കുരുതിക്ക്‌ നേതൃത്വം നൽകിയ ഇസ്റാഈൽ പട്ടാളക്കാരനെ പരസ്യത്തിൽ ഉൾപ്പെടുത്തിയ പ്രമുഖ കായിക വസ്ത്ര – ഉപകരണ നിർമാതാക്കളായ അഡിഡാസിനെതിരെ ആഗോളതലത്തിൽ രൂക്ഷവിമർശനവും ബഹിഷ്കരണാഹ്വാനവും ഉയരുകയുണ്ടായി. ഒടുവിൽ ക്ഷമാപണം നടത്തേണ്ടിവന്നു. പ്രാദേശിക ആക്ടിവേഷനിൽ ഉപയോഗിച്ച ചിത്രം ആശങ്കകളും ശക്തമായ പ്രതികരണങ്ങളും ഉയർത്തിയിട്ടുണ്ടെന്ന് തിരിച്ചറിയുന്നു.അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല അത്, ആരെയെങ്കിലും ബാധിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു കമ്പനിയുടെ പ്രസ്താവന. അംഗഛേദമോ അപകടങ്ങളോ കാരണം ഒരു കാൽ നഷ്ടപ്പെട്ടവർക്കായി ഒരു ഷൂ പകുതി വിലക്ക് വാങ്ങാൻ അവസരമൊരുക്കുന്ന സിംഗിൾ ഷൂ സർവീസ് കാംപെയിനിലാണ് സൈനികൻ ഷാലേവ് ബിറ്റോണിനെ പങ്കാളിയാക്കിയത്. 2021ലെ ഇസ്റാഈൽ ആക്രമണത്തിനിടെ ഗസ്സ അതിർത്തിക്കടുത്തുള്ള ആയുധ കൈമാറ്റത്തിനിടെയാണ്‌ അയാൾക്ക് കാൽ നഷ്ടമായത്. ആയിരക്കണക്കിനാളുകളുടെ മരണത്തിനും അനേകരുടെ അംഗവൈകല്യത്തിനും കാരണമായ സൈന്യത്തിന്റെ ഭാഗമായിരുന്ന ഒരാളെ ഇരയായും അതിജീവന പ്രതീകമായും അവതരിപ്പിച്ച് മാനുഷിക മുഖം നൽകാനായിരുന്നു ശ്രമം. വ്യോമാക്രമണങ്ങളിലും വെടിവെപ്പുകളിലും ആയിരക്കണക്കിനാളുകൾക്ക്‌ അവയവങ്ങൾ നഷ്ടപ്പെട്ട് ജീവിതം തകർന്നുപോയ യാഥാർഥ്യം നിലനിൽക്കെ അക്രമത്തിലെ പങ്കാളിയെ ഉയർത്തിക്കാട്ടുന്നത് അധാർമികമാണ്‌. യു എൻ കണക്കനുസരിച്ച് ഗസ്സയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ആളോഹരി ശിശു അംഗഛേദ നിരക്കുള്ള സമയത്താണ് ഈ പ്രചാരണം.അതോടെ സമൂഹമാധ്യമങ്ങളിൽ അഡിഡാസ് ബഹിഷ്കരണ പ്രചാരണം ശക്തമായി. സംഭവം വിവാദമായ ആദ്യ ഘട്ടത്തിൽ ഔദ്യോഗിക പ്രതികരണമുണ്ടായില്ല. ഫലസ്തീൻ‐അമേരിക്കൻ മോഡൽ ബെല്ല ഹദീദിനെ പരസ്യത്തിൽ ഉൾപ്പെടുത്തിയത് ഇസ്റാഈൽ വിവാദമാക്കുകയും 2024ൽ റെട്രോ സ്‌നീക്കർ കാംപെയ്‌നിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ഫലസ്തീൻ അവകാശങ്ങൾക്കും ഇസ്റാഈൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും ശബ്ദമുയർത്തുന്ന മോഡലാണ് ബെല്ല. അംഗം ഛേദിക്കപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് നേതൃത്വം നൽകാൻ മുൻ ഐ ഡി എഫ് സൈനികനെ തിരഞ്ഞെടുത്തത് കോർപറേറ്റ് വിധിന്യായത്തെയും സംവേദനക്ഷമതയെയും കുറിച്ച് ഗുരുതര ചോദ്യങ്ങളുയർത്തി. അഡിഡാസിന് ലോകമെമ്പാടുമുള്ള ഫുട്ബോൾ ക്ലബ്ബുകളുമായി നിരവധി പ്രധാന കരാറുകളുണ്ട്.ബയേൺ മ്യൂണിക്ക് ഉൾപ്പെടെ സ്പോൺസർ ചെയ്ത ദേശീയ ടീമുകളിൽ ജർമനി, സ്പെയിൻ, മെക്സിക്കോ, അർജന്റീന, സ്വീഡൻ, ജപ്പാൻ, ഹംഗറി, ബെൽജിയം, കൊളംബിയ, ചിലി, ഇറ്റലി, കോസ്റ്റാറിക്ക, കൊസോവോ, ജമൈക്ക, വെനിസ്വേല, ഖത്വർ, സഊദി അറേബ്യ , യു എ ഇ, അൾജീരിയ, പെറു, ഗ്രീസ്, ഉക്രൈൻ, ദക്ഷിണാഫ്രിക്ക, സിങ്കപ്പൂർ, ക്രൊയേഷ്യ എന്നിവ ഉൾപ്പെടുന്നു. ലയണൽ മെസ്സി, സിനദീൻ സിദാൻ, റിക്കാർഡോ കാക്ക, ഡേവിഡ് ബെക്കാം, സ്റ്റീവൻ ജെറാർഡ്, ഗാരെത് ബെയ്ൽ, തോമസ് മുള്ളർ, സാവി ഹെർണാണ്ടസ്‌, ജെയിംസ് റോഡ്രിഗസ്, ഇക്കർ കാസില്ലാസ് , അർജൻ റോബൻ , പോൾ പോഗ്ബറെസ് തുടങ്ങിയ കളിക്കാരും. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഔദ്യോഗിക സ്പോൺസർമാരിൽ ഒന്നായ അഡിഡാസിന്റെ ക്രിക്കറ്റ് സ്പോൺസർഷിപ്പുകളിൽ ലസിത് മലിംഗ, കീറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ, കെ എൽ രാഹുൽ തുടങ്ങിയവരും. 2020 ജൂണിൽ അഡിഡാസ്‌ ആഗോള മാനവ വിഭവശേഷി മേധാവി കരേൻ പാർക്കിൻ രാജിവെച്ചു, കറുത്തവർഗ ജീവനക്കാർ നേരിടുന്ന ജോലിസ്ഥലത്തെ വംശീയതയും വിവേചനവും പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയുമുണ്ടായി.2024ൽ അഡിഡാസ് വിൽപ്പന വർധിപ്പിക്കുന്നതിന്‌ ഹിറ്റ്‌ലറെ മഹത്വവത്കരിച്ചത് ഉൾപ്പെടെ സെമിറ്റിക് വിരുദ്ധ പരാമർശങ്ങൾ നടത്തി. സ്ഥാപകരായ അഡോൾഫ് ആദി ഡാസ്്ലറും റുഡോൾഫ് ഡാസ്്ലറും ഫാസിസ്റ്റ് യുവജന സംഘടനയുടെ ഭാഗവും തേർഡ് റീഷിന്റെ പിന്തുണക്കാരുമായിരുന്നു. ഇരുവരും 1933 മെയ് മാസത്തിൽ നാസി പാർട്ടിയിൽ ചേർന്നു. 1935 മുതൽ ആദി ഹിറ്റ്‌ലർ യൂത്തിന്റെ സ്‌പോർട്‌സ് പരിശീലകനുമായി. ഔദ്യോഗിക ബിസിനസ്സ് കത്തുകളിൽ ഒപ്പിടാൻ സഹോദരർ ഹെയ്ൽ ഹിറ്റ്‌ലർ എന്ന സ്‌തുതി ഉപയോഗിച്ചിരുന്നു. രണ്ടാം ലോക യുദ്ധശേഷം അവർ വിചാരണ നേരിട്ടു. യുദ്ധഫലങ്ങളെയും ഡിനാസിഫിക്കേഷൻ വാദം കേൾക്കലുകളെയും തുടർന്ന് 1948ൽ ഷൂ ഫാക്ടറി വിഭജിച്ചു, അത് ആദിയെ അഡിഡാസ് ആരംഭിക്കുന്നതിലേക്കും റുഡോൾഫിനെ പ്യൂമ തുടങ്ങുന്നതിലേക്കും നയിച്ചു.1924 മുതൽ ജർമനിയിലെ ഹെർസോജെനൗറച്ച്‌ ആസ്ഥാനമായ ജർമൻ ബഹുരാഷ്ട്ര അത്‌ലീറ്റിക് വസ്ത്ര, ഫുട്‌വെയർകോർപറേഷനാണ് അഡിഡാസ്‌. അവസാന കണക്ക്‌ പ്രകാരം വരുമാനം 2300 കോടി ഡോളർ. ബ്രാൻഡ് ഇമേജ്, അത്‌ലീറ്റ്‌ സ്പോൺസർഷിപ്പിലെ ദീർഘകാല ചരിത്രം, ഫിഫഗിയർ എന്നിവക്ക് പേരുകേട്ടതാണ്‌. സ്‌പോർട്‌സ് ഷൂസ്, വസ്ത്രങ്ങൾ, ബാക്ക്‌പാക്കുകൾ, മറ്റ് ആക്‌സസറികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച നവീകരണത്തിനും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒന്നാം ലോക യുദ്ധത്തിൽനിന്ന് മടങ്ങിയശേഷം അഡോൾഫ് ഡാസ്്ലർ അമ്മയുടെ അലക്കു മുറിയിലാണ് കമ്പനി തുടങ്ങിയത്. ഹെർസോജെനൗറച്ചിൽ നിന്നുള്ളവരാണ് ഡാസ്്ലർ സഹോദരർ. 20,000 ജനസംഖ്യയുള്ളതും ഷൂ നിർമാണത്തിന്റെ നീണ്ട പാരമ്പര്യവുമുള്ള നഗരം. ആദ്യ വർഷങ്ങളിൽ പട്ടണത്തിലെ വൈദ്യുതി വിശ്വസനീയമല്ലായിരുന്നു, അതിനാൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സ്റ്റേഷനറി ബൈക്കിനെ ആശ്രയിച്ചു.1924ൽ മൂത്ത സഹോദരൻ റുഡോൾഫ് ഗെബ്രൂഡർ ഡാസ്്ലർ ഷുഫാബ്രിക് ഡാസ്്ലർ ബ്രദേഴ്സ് ഷൂ ഫാക്ടറി എന്ന പേരിൽ ഒപ്പം ചേർന്നു. 1952ലെ വേനൽക്കാല ഒളിന്പിക്സിനെ തുടർന്ന് ഫിനിഷ് അത്‌ലറ്റിക് ഫുട്‌വെയർ ബ്രാൻഡായ കാർഹു സ്‌പോർട്‌സിൽനിന്ന് അഡിഡാസ് സിഗ്നേച്ചർ മൂന്ന്‌ സ്ട്രൈപ്പ് ലോഗോ സ്വന്തമാക്കി. ഇന്തോനേഷ്യയിൽ അഡിഡാസ് സ്വത്ത് സമ്പാദന സ്ഥാപനങ്ങൾ നടത്തിയതിന് വിമർശിക്കപ്പെട്ടിട്ടുണ്ട്‌. 2006നും 2007 നും ഇടയിൽ തൊഴിലവകാശ രേഖകളുള്ള യൂനിയനുകളെ പിന്തുണച്ച നിരവധി വിതരണക്കാരെ നിരസിച്ചു. മെച്ചപ്പെട്ട വേതനത്തിന്‌ ജാവയിലെ പനരുബ് ഫാക്ടറിയിൽ 2005ൽ പണിമുടക്കിയ 33 തൊഴിലാളികളെ പിരിച്ചുവിട്ടു. ചൂഷണത്തിന്റെ പേരിൽ വിമർശിക്കപ്പെട്ട അഡിഡാസിന്റെ മറ്റൊരു ഇന്തോനേഷ്യൻ ഫാക്ടറിയാണ് പി ടി കിസോൺ. 2011 ജനുവരിയിൽ അടച്ചുപൂട്ടുംവരെ അഡിഡാസിനും നൈക്കിനും ഡാളസ് കൗബോയ്‌സിനും ഉത്പന്നങ്ങൾ നിർമിച്ചു.ഒഴിവാക്കിയ 2686 തൊഴിലാളികൾക്ക് 30 ലക്ഷം ഡോളർ പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകാനുണ്ട്. 2012 ജൂലൈ 16ന് വാർ ഓൺ വാണ്ട് ലണ്ടനിൽ പ്രവർത്തകരെ സംഘടിപ്പിച്ച് സ്പോർട്സ് സ്റ്റോറുകളിലെ അഡിഡാസ് പ്രൈസ് ടാഗുകൾക്ക് പകരം 34 പെൻസ് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇന്തോനേഷ്യൻ തൊഴിലാളികളുടെ കുറഞ്ഞ മണിക്കൂർ വേതനത്തെ ഇത് സൂചിപ്പിക്കുന്നു. അഡിഡാസ് തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം വളരെ താഴ്‌ന്നതാണെന്ന് ലേബർ ബിഹൈൻഡ് ദി ലേബൽ കാംപെയ്ൻ ഗ്രൂപ്പും വ്യക്തമാക്കി. 2014 ഏപ്രിലിൽ ചൈനയിലെ ഏറ്റവും വലിയ പണിമുടക്കുകളിലൊന്ന് യുവെ യുവാൻ ഇൻഡസ്ട്രിയൽ ഹോൾഡിംഗ്സിന്റെ ഡോംഗ്്ഗുവാൻ ഷൂ ഫാക്ടറിയിൽ നടന്നു, അഡിഡാസിനായി മറ്റുള്ളവ ഉത്പാദിപ്പിക്കുന്നവയും അതിൽ ഉൾപ്പെട്ടു.Content Highlights:Israeli Minister Itamar Ben Gvir has announced a seven-year plan targeting the relocation of 1.85 million Palestinians. Simultaneously, global sportswear giant Adidas is encountering fierce backlash and boycott calls for featuring a former IDF soldier in a campaign. The controversial ad has sparked widespread outrage over corporate sensitivity amid severe casualties in Gaza.