മുട്ടില്‍ മരംമുറി കേസ്: വിചാരണ ഒരുമിച്ച് നടത്താന്‍ സുപ്രീം കോടതി അനുമതി

Wait 5 sec.

ന്യൂഡല്‍ഹി | മുട്ടില്‍ മരം മുറിക്കേസില്‍ വിചാരണ ഒരുമിച്ച് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. വയനാട് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താനാണ് പരമോന്നത കോടതി അനുമതി നല്‍കിയത്. റോജി അഗസ്റ്റിന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.വയനാട്ടിലും ചോറ്റാനിക്കരയിലുമായി നടക്കുന്ന വിചാരണ ഒരുമിച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് റോജി അഗസ്റ്റിന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. വയനാട്ടിലും ചോറ്റാനിക്കരയിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നും വയനാട്ടിലെ കേസിലെ അന്തിമ റിപോര്‍ട്ട് വരുന്നതുവരെ രണ്ടാമത്തെ കേസിന്റെ വിചാരണ തുടരുന്നത് ഉചിതമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.Content Highlights:The Supreme Court has granted permission to conduct a joint trial for the charges related to the Muttil tree felling case. This decision aims to streamline legal proceedings involving the multi-crore timber scam in Kerala. The ruling marks a major development in prosecuting those involved.