മാസപ്പടിക്കേസ്; പിണറായിക്കും റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Wait 5 sec.

തിരുവനന്തപുരം| സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍.മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോ എന്നതില്‍ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ എഫ്‌ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയത്.Content Highlights: The Kerala government has ordered a police probe against Opposition Leader Pinarayi Vijayan and former minister PA Mohammed Riyas in the CMRL-Exalogic transaction case. The decision followed a meeting between Chief Minister VD Satheesan and Home Minister Ramesh Chennithala based on an ED report. The DGP will decide on registering an FIR or conducting a preliminary inquiry.