പാലക്കാട്|പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ പെട്ടെന്നു ബസ് നിര്‍ത്തി. പിന്നാലെ യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഇന്നു പുലര്‍ച്ചെ നാലരയോടെ പട്ടാമ്പി മാര്‍ക്കറ്റിന് മുന്നിലാണ് സംഭവം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. പെരിന്തല്‍മണ്ണയില്‍ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിനാണു തീപിടിച്ചത്. പട്ടാമ്പി പോലീസും അഗ്‌നിരക്ഷാസേനയും എത്തി തീ അണച്ചു.ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ സമയം ഗതാഗതം തടസപ്പെട്ടു.Content Highlights:A moving KSRTC bus caught fire near Pattambi market early this morning. The alert driver stopped the vehicle immediately allowing passengers to escape unharmed. Firefighters and police arrived promptly to douse the blaze, which partially damaged the bus and briefly disrupted traffic.