കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 1,13,480 രൂപയാണ് വില(Today’s Gold Rate). ഗ്രാമിന് ആനുപാതികമായി 15 രൂപ ഉയര്‍ന്ന് 14,185 രൂപയായി.ഇന്നലെ രണ്ടു തവണയായി പവന് 920 രൂപ കുറഞ്ഞിരുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയെ ബാധിച്ചത്. പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതാണ് ഡോളറിന്റെ മൂല്യം ഉയരാന്‍ കാരണം. എണ്ണവിലയിലെ മാറ്റങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.അതേസമയം, സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 255 രൂപയിലും 10 ഗ്രാം വെള്ളിയ്ക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ശ്രദ്ധിക്കുക: ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും കാരണം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് വിപണിയിൽ നേരിയ വിലവർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ പണം ആവശ്യമായി വരുമ്പോൾ ധൃതിപിടിച്ച് സ്വർണ്ണപ്പണയം അഥവാ gold loan എടുക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക അടിയന്തിര ഘട്ടങ്ങളിൽ മാത്രം അവസാന ആശ്രയമായി ഇത്തരം വായ്പകളെ കാണുന്നതാണ് ബുദ്ധി. today gold rate വിപണിയിലെ ട്രെൻഡുകൾ കൃത്യമായി പഠിച്ച ശേഷവും, പലിശ നിരക്കുകൾ താരതമ്യം ചെയ്ത ശേഷവും മാത്രം വായ്പകൾക്കായി അപേക്ഷിക്കുക. gold price today പരിശോധിക്കുന്നതിനൊപ്പം ഉയർന്ന പലിശയും അപ്രതീക്ഷിത ഫീസുകളും ഉണ്ടാകാനിടയുള്ള വായ്പകൾ ഒഴിവാക്കാൻ ശരിയായ gold price analysis നടത്തുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും. അതിനാൽ പണയപ്പണ്ടങ്ങൾ പണയപ്പെടുത്തുന്നതിന് മുൻപ് അടിയന്തര പ്രാധാന്യം ഉറപ്പുവരുത്തുകയും മികച്ച loan against gold ഓപ്ഷനുകൾ തെരഞ്ഞെടുക്കുകയും ചെയ്യുക. gold rate ഉയർന്നു നിൽക്കുന്ന ഈ സമയത്ത് gold loan apply ചെയ്യുന്നതിനേക്കാൾ വിപണിയിലെ സുരക്ഷിതമായ മറ്റ് സാമ്പത്തിക മാർഗങ്ങൾ പരിശോധിക്കുന്നതാണ് അഭികാമ്യം.Content Highlights: Gold prices in Kerala saw a slight increase today, rising by Rs 120 per pavan to reach Rs 1,13,480. Per gram rate increased by Rs 15 to hit Rs 14,185 following a major dip yesterday. Meanwhile, silver prices in the state declined, trading at Rs 255 per gram.