ന്യൂഡൽഹി | നൂറു ശതമാനം എഥനോൾ കാറിലേക്ക് മാറുന്നത് ഇന്ധനച്ചെലവ് ലിറ്ററിന് വെറും 25 രൂപയായി കുറയ്ക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പൂർണ്ണമായും എഥനോളിൽ ഓടുന്ന കാർ ഒക്ടോബറിൽ പുറത്തിറങ്ങുമെന്നും ഈ വാഹനത്തിന് പെട്രോൾ ഒട്ടും ആവശ്യമില്ലെന്നും ഈ കാറുകളുടെ യാത്രാച്ചെലവ് ലിറ്ററിന് ഏകദേശം 25 രൂപ നിരക്കിലുള്ള പെട്രോൾ ഉപയോഗിച്ച് ഓടുന്ന ഒരു കാറിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. (Ethanol Cars, Nitin Gadkari)വാഹനങ്ങളുടെ എൻജിനുകളെ ബാധിക്കുമെന്ന പേരിൽ കഴിഞ്ഞ മാസങ്ങളിൽ പാർലമെന്റിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായ സർക്കാറിന്റെ ഇ20 എഥനോൾ മിശ്രിത നയത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകവെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. പെട്രോളിന് പകരം നൂറ് ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ടൊയോട്ടയുടെ ഇന്നോവ ഫ്ലെക്സ് ഫ്യുവൽ കാറിന്റെ ഒക്ടോബറിലെ ലോഞ്ചിംഗിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെനന്നും വാഹനം ഓടുമ്പോൾ 60 ശതമാനം വൈദ്യുതി കൂടി ഇത് ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. (Flex Fuel Vehicles)ലോകത്തെ 19 രാജ്യങ്ങളിൽ എഥനോൾ ഉപയോഗിക്കുന്നുണ്ടന്നും ഇന്ത്യയിൽ ഇതിനെതിരെയുള്ള പരാതികളൊന്നും ഇപ്പോൾ വരുന്നില്ലന്നും ബിസിനസ് ടുഡേ ഉദ്ധരിച്ചുകൊണ്ട് ഗഡ്കരി പറഞ്ഞു.Content Highlights: Minister Nitin Gadkari announced that 100% ethanol-powered cars would reduce fuel costs to ₹25 per litre. The new vehicle is set to be launched in October. It will be possible to completely eliminate the use of petrol.