മനാമ: പ്രവാസി മലയാളി കൂട്ടായ്മയായ ലാൽ കെയർസ് ബഹ്‌റൈന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ലാൽ ഓണം 2026’ അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ ആവേശകരമായി സംഘടിപ്പിച്ചു.സോപാനം വാദ്യകലാ സംഘം സ്ഥാപകനും പ്രശസ്ത മേളകലാകാരനുമായ മേളകലാരത്നം സന്തോഷ് കൈലാസ് ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ലാൽ കെയർസ് ഭാരവാഹികൾ അദ്ദേഹത്തെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.ലാൽ കെയർസ് ബഹ്‌റൈൻ പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ, ഓണാഘോഷ കമ്മിറ്റി കൺവീനർ വിപിൻ രവീന്ദ്രൻ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംഘടനാ അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സോപാനം വാദ്യകലാ സംഘത്തിലെ കലാകാരന്മാർ അണിനിരന്ന തനിമയാർന്ന വാദ്യമേളവും അരങ്ങേറി. തുടർന്ന് ലാൽ കെയർസ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ സാംസ്കാരിക-കലാപരിപാടികളും ഓണാഘോഷത്തെ അതിമനോഹരമാക്കി.The post വർണ്ണാഭമായ കലാപരിപാടികളോടെ ലാൽ കെയർസ് ബഹ്‌റൈന്റെ ‘ലാൽ ഓണം 2026’ ശ്രദ്ധേയമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.