നിര്‍ത്തിയിട്ട  ട്രക്കില്‍ കാറിടിച്ച് അപകടം; ഝാര്‍ഖണ്ഡ് മന്ത്രിയുടെ മകള്‍ ഉള്‍പ്പെട നാല് പേര്‍ മരിച്ചു

Wait 5 sec.

റാഞ്ചി| ഝാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദീപിക പാണ്ഡേ സിങ്ങിന്റെ മകള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ജംഷഡ്പൂരിലുണ്ടായ അപകടത്തില്‍ മന്ത്രിയുടെ മകള്‍ തൃഷ സിങ്  ഉള്‍പ്പടെ നാല് പേരാണ് മരിച്ചത്. മറൈന്‍ ഡ്രൈവില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ തൃഷ സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു.അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് നാലു പേരെയും സമീപത്തുള്ള എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, മന്ത്രി ഇര്‍ഫാന്‍ അന്‍സാരി എന്നിവര്‍ അനുശോചനം അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.Content Highlights: Trisha Singh, daughter of Jharkhand Rural Development Minister Deepika Pandey Singh, died in a car accident in Jamshedpur along with three others. The vehicle rammed into a parked truck on Marine Drive early Thursday morning. Chief Minister Hemant Soren and other leaders expressed deep condolences.