വയോധികന്‍ വയലില്‍ മരിച്ച നിലയില്‍; സൂര്യതപമേറ്റതെന്ന് സംശയം

Wait 5 sec.

കോഴിക്കോട്  | ജോലിക്കായി പോയ വയോധികനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദന്‍(75) ആണ് മരിച്ചത്. സൂര്യാതപമേറ്റതെന്നാണ് പ്രാഥമിക നിഗമനം.ഷര്‍ട്ട് ധരിക്കാതെ വയലില്‍ പണി എടുത്തുകൊണ്ടിരുന്ന ചന്ദന്റെ നെഞ്ചിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റ രീതിയില്‍ തൊലി ഉരിഞ്ഞിരുന്നു.ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള റംല എന്ന പ്രദേശവാസിയുടെ വയലില്‍ ചന്ദന്‍ പണിയെടുക്കാനായി പോയത്. വൈകീട്ട് നാലരയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ മകന്‍ വിഷ്ണുദാസ് ബൈക്കില്‍ സ്ഥലത്തെത്തിയപ്പോഴാണ് വയലില്‍ മണ്ണെടുത്ത ഭാഗത്ത് ചന്ദനെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു#Kozhikode #KeralaNews #Sunstroke #Heatwave #LocalNews #SirajLiveContent Highlights: A 75-year-old tribal man, Chandan, was found dead in a paddy field at Puthuppadi in Kozhikode. Burns were observed on his body, leading authorities to suspect severe sunstroke while working outdoors. He was declared dead upon arrival at the Thamarassery Taluk Hospital.