റോഡില്‍ വീണ തേങ്ങ തെറിച്ച് നെഞ്ചില്‍ പതിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Wait 5 sec.

കിളിമാനൂര്‍ |  റോഡില്‍ വീണ തേങ്ങ തെറിച്ച് ദേഹത്ത് പതിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പൊരുന്തമണ്‍ വാലുപച്ച കൃഷ്ണ കൃപയില്‍ സൈജു (47) ആണ് മരിച്ചത്. സംസ്ഥാന പാതയില്‍ പൊരുന്തമണ്‍ എം ജി എം സ്‌കൂളിന് സമീപം ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം.മരപ്പണിക്കാരനായ സൈജു കാരേറ്റ് ഭാഗത്തു നിന്ന് കിളിമാനൂരിലേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. റോഡ് സൈഡിലെ തെങ്ങില്‍ നിന്ന് തേങ്ങ റോഡിലേക്ക് വീണ് തെറിച്ച് ബൈക്കില്‍ സൈജുവിന്റെ നെഞ്ചില്‍ പതിക്കുകയായിരുന്നു. ഉടന്‍ സമീപത്തുള്ളവര്‍ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . ഭാര്യ ആതിര. മകള്‍ ഐശ്വര്യContent Highlights: A 47-year-old carpenter, Saiju, died in a rare road accident near Porunthamon MGM School in Kilimanoor. A coconut falling from a roadside tree bounced off the road and struck his chest while he was riding his bike. Though rushed to a private hospital, he could not be saved.