മുട്ടില്‍ മരംമുറി കേസ്; വനംവകുപ്പ് നല്‍കിയ കുറ്റപത്രം മടക്കി ബത്തേരി കോടതി

Wait 5 sec.

വയനാട്| മുട്ടില്‍ മരം മുറിക്കേസില്‍ വനംവകുപ്പ് നല്‍കിയ കുറ്റപത്രം മടക്കി കോടതി. ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്. കുറ്റപത്രത്തൊടൊപ്പം ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.വനത്തില്‍ നിന്നാണോ മരം മുറിച്ചതെന്ന കാര്യത്തില്‍ കുറ്റപത്രത്തില്‍ വ്യക്തതയില്ല. സെപ്തംബര്‍ 17നാണ് വനംവകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.Content Highlights:Bathery First Class Magistrate Court returned the forest department charge sheet in the Muttil tree felling case. The court cited a lack of necessary supporting documents alongside the charge sheet. It also noted no clarity on whether the trees were felled from forest land.