‘യു ഡി എഫ് സംഘ്പരിവാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നു’; പിണറായിക്കും റിയാസിനുമെതിരായ അന്വേഷണ ഉത്തരവില്‍ എം വി ഗോവിന്ദന്‍

Wait 5 sec.

തിരുവനന്തപുരം | മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഘ്പരിവാറിന്റെ ബി ടീം എന്ന നിലയിലാണ് യു ഡി എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മോദി-ഇ ഡി-വി ഡി എല്ലാം കൂടി ചേര്‍ന്ന് എല്ലാ മേഖലയിലും ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുകയാണ്. ഇ ഡി നിര്‍ദേശിച്ചതനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് അന്വേഷിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.രാജ്യത്താകെ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് ബി ജെ പി. അതിനെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തിലെ യു ഡി എഫ് ഭരണം എടുത്തിരിക്കുന്നത്. നേരത്തെ ഇത്തരം നിര്‍ദേശം തമിഴ്നാട്, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് ഇ ഡി നല്‍കിയപ്പോള്‍ അതിനെ തള്ളിക്കളയുകയാണ് ചെയ്തത്. എന്നാല്‍, ഇപ്പോള്‍ അതിനെ പിന്തുണക്കുന്ന സമീപനമാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.കോ-ലീ-ബി സഖ്യത്തിന്റെ കാലം തൊട്ട് ആരംഭിച്ചതാണ് ഈ കൂട്ടുകെട്ട്. യു ഡി എഫ് ഭരണത്തില്‍ എത്തിയ ശേഷവും ഇത് ശക്തമായി തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം സഹായിച്ച രീതി ഭരണതലത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ തീവ്രമായി തുടരുകയാണ്. മാസപ്പടി കേസ് ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഇത് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളതാണെന്നും സി പി എം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.Content Highlights:CPM State Secretary MV Govindan alleged that the UDF is acting as the B team of Sangh Parivar. He made the remarks following a court order for an investigation against Pinarayi Vijayan and PA Mohamed Riyas. Govindan asserted that the party will face the court order legally.