തൃശൂര്‍| സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിലവില്‍ 657 ഇനം ജീവന്‍രക്ഷാ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വ്യാജപ്രചാരണങ്ങള്‍ നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചിലരുടെ അസൂയക്കും കഷണ്ടിക്കും മാത്രമാണ് നിലവില്‍ മരുന്നില്ലാത്തത്. ബ്ലാക്ക് സ്റ്റോണ്‍ ഏജന്റുമാരെപ്പോലെയാണ് ചില ആളുകള്‍ ആരോഗ്യ മേഖലയ്‌ക്കെതിരെ കുപ്രചാരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.മുഖ്യമന്ത്രി വി ഡി സതീശന്റെ സ്‌പോണ്‍സേര്‍ഡ് വിമാനയാത്ര സംബന്ധിച്ച വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. കാലം മാറുന്നതിനനുസരിച്ച് ഔദ്യോഗിക യാത്രാരീതികളിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പഴയ കരിവണ്ടികള്‍ മാറി നാട്ടില്‍ വന്ദേഭാരത് ട്രെയിനുകള്‍ വന്നതുപോലെയുള്ള മാറ്റമാണിത്. മുന്‍പ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയനും ഇതേ കമ്പനിയുടെ വിമാനം ഉപയോഗിച്ചിട്ടുണ്ട്. യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരാണെന്ന കാര്യം മാധ്യമങ്ങള്‍ക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി തന്നെ അത് കൃത്യസമയത്ത് വെളിപ്പെടുത്തിക്കൊള്ളുമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. അതേസമയം, തനിക്ക് ഇപ്പോള്‍ അത്തരമൊരു സ്വകാര്യ വിമാനയാത്ര നടത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമലയിലെ സ്വര്‍ണ്ണക്കിരീടം കാണാനില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചും മന്ത്രി കെ മുരളീധരന്‍ നിലപാട് വ്യക്തമാക്കി. തിരുവാഭരണത്തിന്റെ ഭാഗമായ സ്വര്‍ണ്ണക്കിരീടം സന്നിധാനത്ത് സുരക്ഷിതമായി തന്നെയുണ്ടെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലെ സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിച്ച് വിലയിരുത്തുന്നതിനായി എഡിഎമ്മിനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സന്നിധാനത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വീഴ്ചകളുണ്ടെങ്കില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.Content Highlights:Kerala Health Minister K Muralidharan stated there is no medicine shortage in government hospitals, with 657 life-saving drugs in stock. He dismissed false propaganda and addressed controversies surrounding official air travel. He assured that Sabarimala’s gold crown is safe under board custody.