മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും നാളെ വൈകുന്നേരം 6.30 തിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റൊറന്റിൽ വച്ച് നടത്തപ്പെടുന്നു.ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷധികാരി ബിനു മണ്ണിൽ, ഒ. ഐ. സി. സി. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ മുഖ്യ അഥിതികളായിരിക്കും.ആഘോഷ പരിപാടികളിൽ വച്ച് ഒക്ടോബർ 2 ന് ആരംഭിക്കുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും നടത്തപ്പെടുന്നു.വിവിധ കലാ കായിക മത്സരങ്ങളും അതോടൊപ്പം കുമാരി പാർവതി വിജിൻ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും, ജ്വാല മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേളയും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രോഗ്രാം ജനറൽ കൺവീനർ സന്തോഷ് പുതുപ്പള്ളി, പ്രസിഡന്റ് റിന്റോമോൻ തോമസ്, സെക്രട്ടറി നിഖിൽ തോമസ് എന്നിവർ വർത്താകുറിപ്പിലൂടെ അറിയിച്ചു.The post ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ഓണാഘോഷവും കുടുംബ സംഗമവും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.