പാലാരിവട്ടത്തെ ജ്വല്ലറിയില്‍ നിന്നും 60 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു; ജ്വല്ലറിയിലെ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

Wait 5 sec.

കൊച്ചി  | പാലാരിവട്ടത്തെ ജ്വല്ലറിയില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ജ്വല്ലറിയിലെ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശി രാഹുലാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. 60 ലക്ഷത്തോളം രൂപ വിലവരുന്ന 428 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കൃത്രിമം കാണിച്ച് മോഷ്ടിച്ചത്.സെയില്‍സ്മാന്‍ ആയി ജോലിയില്‍ കയറിയ രാഹുല്‍ പിന്നീട് അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ഉയരുകയായിരുന്നു. 2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ ആണ് പ്രതി കളവ് നടത്തിയത്. മാര്‍ക്കറ്റിംഗ് ബിരുദധാരിയാണ് രാഹുല്‍. ജ്വല്ലറിയിലെ ലോക്കറില്‍ ഉപഭോക്താക്കള്‍ ഏല്‍പ്പിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ നിന്നാണ് മോഷണം നടത്തിയത്.സ്റ്റോക്കില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമകള്‍ ജീവനക്കാരെ നിരീക്ഷിച്ചതിലൂടെയാണ് രാഹുലിലേക്ക് എത്തിയത്. സ്വര്‍ണാഭരണം വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഉടമകളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ പ്രതി മൈസൂര്‍ ,ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. കേരളത്തിലേക്ക് തിരിച്ചുവരവേ തൃശൂരില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.സ്വര്‍ണ്ണത്തിന്റെ വലിയൊരു ഭാഗം കണ്ടെടുത്തിട്ടുണ്ട് അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.Content Highlights: Palarivattom police arrested assistant manager Rahul for stealing 428 grams of gold worth Rs 60 lakh from a jewellery store. He committed the theft between January 2025 and February 2026. After fleeing to Bangalore, he was apprehended in Thrissur upon his return to Kerala and remanded by court.