മാസപ്പടി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങിയേക്കും

Wait 5 sec.

തിരുവനന്തപുരം | മാസപ്പടി ഇടപാട് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങിയേക്കും.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയത്. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും.കേസില്‍ പ്രാഥമിക അന്വേഷണം നടത്തി കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഇ.ഡിയുടെ ശുപാര്‍ശ. ഇടപാടുകളുമായി ബന്ധപ്പെട്ട് 3.28 കോടി രൂപയുടെ സാമ്പത്തിക കൈമാറ്റം നടന്നതായും ഇതില്‍ അഴിമതിയുമായി ബന്ധപ്പെട്ട സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയതായും ഇ.ഡി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.Content Highlights:Official orders for a Crime Branch probe into the Masappadi case are expected today following recommendations from Enforcement Directorate. A special investigation team under Crime Branch ADGP will conduct a preliminary inquiry involving CM Pinarayi Vijayan and daughter Veena.