കൂത്താട്ടുകുളം | വിവാഹ സല്‍ക്കാരത്തിന് ഭക്ഷണമെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ച കാറ്ററിംഗ് സ്ഥാപന ഉടമക്കെതിരെ വീണ്ടും കേസ്. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഉദയം ഇവന്റ് കാറ്ററിംഗ്’ ഉടമ വിഷ്ണു മോഹനെതിരെയാണ് കുൂത്താട്ടുകുളം പോലിസ് കേസെടുത്തത്. പാലക്കുഴ കോഴിപ്പിള്ളി പടിഞ്ഞാറേമ്യാലില്‍ സുമംഗലാദേവിയുടെ പരാതിയിലാണ് നടപടി.പരാതിക്കാരിയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട്, ഈ വര്‍ഷം ആഗസ്റ്റ് 16ന് ഹല്‍ദി ചടങ്ങിന് 150 പേര്‍ക്കും ആഗസ്റ്റ് 22-ന് നടന്ന വിവാഹ റിസപ്ഷന് 1000 പേര്‍ക്കും ഭക്ഷണം തയ്യാറാക്കി നല്‍കാമെന്ന് പ്രതി ഏറ്റിരുന്നു. ഇതിനായി മുന്‍കൂറായി വിവിധ ഘട്ടങ്ങളിലായി ഗൂഗിള്‍ പേ വഴി 1,35,000 രൂപ പരാതിക്കാരിയില്‍ നിന്നും മകനില്‍ നിന്നുമായി കൈപ്പറ്റി.എന്നാല്‍ ഹല്‍ദി ചടങ്ങിന് 100 പേര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയത്. തുടര്‍ന്ന് റിസപ്ഷന്‍ നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഭക്ഷണമെത്തിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും, മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ പറഞ്ഞ് പ്രതി പിന്മാറുകയുമായിരുന്നു. നല്‍കിയ ഭക്ഷണത്തിന്റെ തുകയായ 25,000 രൂപ കഴിച്ച് ബാക്കി തുകയായ 1,10,000 രൂപ തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു..സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നത്. ഓര്‍ഡര്‍ പിടിച്ച മറ്റ് കേറ്ററിംഗ് സര്‍വീസുകള്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. പണം നല്‍കാത്തതിനാല്‍ സബ് കോണ്‍ട്രാക്ട് എടുത്തവര്‍ ഭക്ഷണം നല്‍കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.കോട്ടയം, കൊല്ലം ജില്ലകളില്‍ സമാന സ്വഭാവത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയതിന് വിഷ്ണു മോഹനെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്Content Highlights: Koothattukulam police registered a case against Vishnu Mohan, owner of Udayam Event Catering, for cheating a family after taking money for wedding food. The victim paid 1.35 lakh rupees via Google Pay, but the owner backed out two days prior. He faces similar fraud cases in Kottayam and Kollam.