ഗ്രീസില്‍ സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നു വീണു; വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 6 പേരെ കാണാനില്ല

Wait 5 sec.

ഏഥന്‍സ് | ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലെ പ്ലാക ജില്ലയില്‍ നടന്ന ശക്തമായ സ്ഫോടനത്തില്‍ മൂന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആറുപേരെ കാണാതായതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്  അപകടമുണ്ടായത്.സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു വീണു. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന രണ്ട് പ്രായമായവരും, താഴത്തെ നിലയില്‍ വാടകക്ക് താമസിച്ചിരുന്ന മൂന്ന് വിനോദസഞ്ചാരികളും അടക്കം ആറുപേരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ കാണാതായ വിനോദസഞ്ചാരികളുടെ എണ്ണം നാലാണെന്ന് പിന്നീട് പോലീസ് തിരുത്തിപ്പറഞ്ഞു.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പോലീസും അഗ്നിസമസേനയും തിരച്ചില്‍ തുടരുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും തെര്‍മല്‍ ക്യാമറകളെയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗ്യാസ് ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊതു ടെലിവിഷന്‍ ചാനലായ ഇ ആര്‍ ടി റിപ്പോര്‍ട്ട് ചെയ്യുന്നു.അപകടസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന രണ്ട് സ്ത്രീകളെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സ്ഫോടനത്തില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. റോമാ കാലഘട്ടത്തിലെ പ്രധാന സ്മാരകങ്ങളിലൊന്നായ അഡ്രിയാന്‍സ് ആര്‍ച്ചിന് സമീപമുള്ള ഈ പ്രദേശം ഏഥന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.Content Highlights: A severe explosion tore through a building in the historic Plaka district of Athens, causing it to collapse completely. Search and rescue teams are using trained dogs and thermal cameras to locate missing residents and tourists under the debris. Authorities suspect a gas leak caused the blast near Hadrian’s Arch.