എയർ ഇന്ത്യയും ഫ്ലൈ ദുബൈയും ഒന്നിക്കുന്നു; ഇന്ത്യൻ യാത്രികർക്ക് കൂടുതൽ യാത്രാ സൗകര്യം

Wait 5 sec.

 ദുബൈ| യു എ ഇക്കും ഇന്ത്യക്കുമിടയിലുള്ള പ്രവാസി യാത്രക്കാർക്കും അന്താരാഷ്ട്ര യാത്രികർക്കും കൂടുതൽ കണക്റ്റിവിറ്റി സൗകര്യങ്ങൾ ലഭ്യമാക്കി എയർ ഇന്ത്യയും ഫ്ലൈ ദുബൈയും തമ്മിൽ പുതിയ ഇന്റർലൈൻ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ദുബൈ, ഡൽഹി, മുംബൈ എന്നിവയെ പ്രധാന ട്രാൻസിറ്റ് കേന്ദ്രങ്ങളാക്കിയാണ് ഇരു വിമാനക്കമ്പനികളും സർവീസുകൾ സംയോജിപ്പിക്കുന്നത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ യാത്രക്കാർക്ക് ദുബൈ വഴി ഫ്ലൈ ദുബൈയുടെ നെറ്റ്്വർക്കിലുള്ള 52 അധിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രാ സൗകര്യം ലഭിക്കും. ഇതിൽ യൂറോപ്പിലെ 23 നഗരങ്ങളും പശ്ചിമേഷ്യയിലെ 21 കേന്ദ്രങ്ങളും ആഫ്രിക്കയിലെ ആറ് കേന്ദ്രങ്ങളും ഉൾപ്പെടുന്നു.അതേസമയം, ഫ്ലൈ ദുബൈ യാത്രക്കാർക്ക് ഡൽഹി, മുംബൈ എന്നിവ വഴി എയർ ഇന്ത്യയുടെ 69 നഗരങ്ങളിലേക്കും പ്രവേശനം സാധ്യമാകും. ബെംഗളുരു, ചെന്നൈ, ചണ്ഡീഗഡ്, ഗോവ, ജയ്പൂർ, പുണെ, വാരണാസി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും മെൽബൺ, സിഡ്‌നി, സിംഗപ്പൂർ, ടോക്കിയോ, ക്വാലാലംപൂർ, ബാലി, സോൾ തുടങ്ങിയ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും ഇത് വഴിയൊരുക്കും.യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെ സർവീസുകൾക്കും കൂടി ഒറ്റ ടിക്കറ്റിൽ തന്നെ യാത്ര ബുക്ക് ചെയ്യാം എന്നതാണ് പ്രധാന പ്രത്യേകത. ലഗേജ് നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും. പ്രത്യേകം ടിക്കറ്റുകൾ എടുക്കുന്നതിലൂടെ യാത്രക്കാർ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ ഇതോടെ ഒഴിവാകും. കുടുംബ സന്ദർശനങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം ഗൾഫ് പ്രവാസികൾക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്പെടും.വരാനിരിക്കുന്ന ശീതകാല യാത്രാ സീസണിൽ യു എ ഇക്കും ഇന്ത്യക്കുമിടയിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് പ്രതിവാരം 272 സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ ഗൾഫ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റീജിയണൽ മാനേജർ പി പി സിങ് അറിയിച്ചു. ഒക്ടോബർ 26 മുതൽ മാർച്ച് അവസാനം വരെയാണ് വിന്റർ ഷെഡ്യൂൾ.Content Highlights: Air India and flydubai signed a major interline partnership to enhance connectivity between India and the UAE via key transit hubs. The deal enables single-ticket bookings and seamless baggage transfers to over 52 flydubai and 69 Air India destinations globally. Air India Group also announced 272 weekly flights on UAE-India routes for the upcoming winter season.