ഒഡീഷയില്‍ കമിതാകള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം

Wait 5 sec.

ഡെന്‍കനാല്‍ | ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയില്‍ കമിതാകള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ധെങ്കനാലിലെ വിനോദസഞ്ചാര കേന്ദ്രമായ കപിലാഷിലേക്കുള്ള റോഡിലാണ് സംഭവം. ഇവര്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗോണ്ടിയ ബ്ലോക്കിന്റെ ഇന്‍സ്‌പെക്ടര്‍-ഇന്‍-ചാര്‍ജ് (ഐഐസി) പ്രതാപ് ദാലി പറഞ്ഞു.അതേസമയം, കഴിഞ്ഞ ദിവസം ബിഹാറിലെ ജമുയിയില്‍ സ്‌കൂട്ടറില്‍ ഒന്നിച്ച് യാത്ര ചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെയും ആള്‍ക്കൂട്ട ആക്രമണമുണ്ടായിരുന്നു. കോച്ചിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയുമാണ് അക്രമിച്ചത്. ഇരുവരെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമുയര്‍ന്നതോടെ ഗത്യന്തരമില്ലാതെ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. Content Highlights:A couple traveling on a motorcycle was intercepted and attacked by a mob near Kapilash in Dhenkanal, Odisha. Local police have identified the culprits and assured strict action. The incident follows a similar moral policing assault on students in Bihar’s Jamui, where three were arrested.