‎റിയാദ് ലക്ഷ്യമാക്കി വീണ്ടും ഹൂത്തി ഡ്രോണുകൾ: തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന

Wait 5 sec.

റിയാദ് മേഖലയിലേക്ക്  ഹൂത്തികൾ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു.‎‎രാജ്യത്തിന് നേരെയുള്ള ഡ്രോൺ ഭീഷണികൾ സഖ്യസേന നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് മേജർ ജനറൽ അൽ-മാലികി വിശദീകരിച്ചു.‎‎കഴിഞ്ഞ ദിവസം താഇഫിലേക്കും യാമ്പുവിലേക്കും ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ സഖ്യസേന തകർത്തിരുന്നു.‎The post ‎റിയാദ് ലക്ഷ്യമാക്കി വീണ്ടും ഹൂത്തി ഡ്രോണുകൾ: തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന appeared first on Arabian Malayali.