കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥനെ തടവുകാര്‍ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു

Wait 5 sec.

കണ്ണൂര്‍ | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥനെ തടവുകാര്‍ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. സെയ്ദലി അജ്‌സല്‍ എന്ന ജയില്‍ ഉദ്യോഗസ്ഥനെ ശ്വാസം മുട്ടിക്കുന്ന തരത്തില്‍ കഴുത്തിന് പിടിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് തടവുകാര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.സംഭവത്തില്‍ വിഷ്ണു, ആദര്‍ശ്, ബ്രഹ്മജിത്ത് എന്നീ തടവുകാര്‍ക്കെതിരെയാണ് കേസടുത്തത്. ഇവര്‍ ജയില്‍ ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ചു ശ്വാസം മുട്ടിച്ചതായി എഫ് ഐ ആറില്‍ പറയുന്നു. ജയിലര്‍ നല്‍കിയ നിര്‍ദേശം അനുസരിക്കാന്‍ തയാറാകാതെ പ്രതികള്‍ ഉദ്യോഗസ്ഥനെ മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.Content Highlights:Three inmates at Kannur Central Jail have been booked by the Kannur Town Police for physically assaulting and attempting to suffocate jail officer Sayedali Agsal. The incident occurred after the prisoners refused to obey instructions given by the jailer. An official FIR has been registered.