നേപ്പാള്‍ പ്രളയ ദുരന്തത്തിന് ഒരു മാസം; മരണം 1,453 ആയിഇനിയും കണ്ടെത്താനുള്ളത് 5,300 ഓളം പേരെ

Wait 5 sec.

കാഠ്മണ്ഡു | നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം ഒരു മാസം പിന്നിടുമ്പോള്‍ മരണം 1,453 ആയി. ദുരന്തത്തില്‍ 5,285 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.ആഗസ്റ്റ് 26നാണ് നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്ക് സമീപത്തുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് വടക്കന്‍, മധ്യ നേപ്പാളിലെ ഗ്രാമങ്ങളും നഗരങ്ങളും മുങ്ങിയത്. ദുരന്തത്തല്‍ ഇതുവരെ 13,795 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 1,113 പേര്‍ നുവാകോട്ട്, റസുവ, ധാംഡിങ് ജില്ലകളിലെ 21 ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.തിരച്ചിലില്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് അധികാരികള്‍ക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.ഇതിനായി നേപ്പാള്‍ പോലീസ് കണ്ടെടുത്ത മൃതദേഹങ്ങളില്‍ നിന്നും അവശിഷ്ടങ്ങളില്‍ നിന്നുമായി 1,329 ഡി എന്‍ എ സാമ്പിളുകളും കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് 2,060 സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.കൂടാതെ മോര്‍ച്ചറികളിലെ സ്ഥലപരിമിതി കാരണം ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചറിയാത്ത നിരവധി മൃതദേഹങ്ങള്‍ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ച് സംസ്‌കരിക്കുകയും ചെയ്തു.Content Highlights: Nepal flash flood death toll reaches 1,453 after one month. Over 5,285 people remain missing in the disaster. Authorities are using DNA testing to identify recovered bodies.