ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ആശ്രമ കെട്ടിടത്തില്‍നിന്ന് യുവസന്യാസി വീണു മരിച്ച നിലയില്‍. ഗുരുകൃപ കുഞ്ച് ആശ്രമത്തിലെ നാലുനില കെട്ടിടത്തില്‍നിന്ന് ദീപക് ലോധി (25) ആണ് വീണ് മരിച്ചത്.മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ ദീപകിന്റെ തലക്കും ശരീരഭാഗങ്ങള്‍ക്കും ഗുരുതരമായി പരുക്കേറ്റു. കൂടാതെ ഇയാളുടെ സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിലുമായിരുന്നു കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ പത്തരയോടെ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി ദീപക് ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവസ്ഥലത്തുനിന്ന് ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.Content Highlights:A 25-year-old monk, Deepak Lodhi, died after falling from the fourth floor of Gurukripa Kunj Ashram in Vrindavan. The deceased hailed from Jabalpur, Madhya Pradesh. Police collected forensic evidence from the scene and preliminary investigations suggest suicide.