ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; പൊലീസുമായി ഉന്തുംതള്ളും

Wait 5 sec.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, എഐഎസ്എ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും വിവിധ വിഭാഗം പ്രതിഷേധക്കാരും സമരത്തിൽ പങ്കെടുത്തു.പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് ജന്തർ മന്തർ പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.ഗ്യാനേഷ് കുമാറിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ഡൽഹിയിൽ പ്രതിഷേധം നടത്തി. ഗ്യാനേഷ് കുമാറിന്റെ മുഖമുള്ള മാസ്കുകൾ ധരിച്ചും കൈകൾ ചങ്ങലയിൽ ബന്ധിച്ചുമായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക പ്രതിഷേധം.തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണമായ എസ്‌ഐആറിനുമെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരങ്ങൾ നടക്കുന്നത്.The post ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; പൊലീസുമായി ഉന്തുംതള്ളും appeared first on ഇവാർത്ത | Evartha.