വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന യുവാവിനെ പോലീസ് പിന്തുടര്‍ന്നു പിടികൂടി

Wait 5 sec.

പത്തനംതിട്ട | സ്‌കൂട്ടറില്‍ എത്തി കാല്‍നട യാത്രക്കാരിയായ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്ന യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്. കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തില്‍ വീട്ടില്‍ 83 കാരിയായ രാജമ്മയുടെ മാല പൊട്ടിച്ച് കടന്ന തിരുവല്ല നെടുമ്പ്രം പുത്തന്‍കാവ് സ്വദേശി അഭിഷേക് ഗോപിയെയാണ് പുളിക്കീഴ് പോലീസ് പിടികൂടിയത്.പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് റോഡില്‍ നിന്ന് കീച്ചേരി വാല്‍ക്കടവ് റോഡിലേക്ക് നടന്നു പോവുകയായിരുന്നു രാജമ്മ. സ്‌കൂട്ടറില്‍ എതിരെ വന്ന പ്രതി മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ സ്‌കൂട്ടറിന്റെ വിവരങ്ങള്‍ ലഭിച്ചു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി കുടുങ്ങിയത്.അര്‍ധ രാത്രി കഴിഞ്ഞ് സുഹൃത്തുക്കളുമൊത്ത് കാറില്‍ നെടുമ്പാശ്ശേരില്‍ പോയി മടങ്ങി വരും വഴി രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പൊടിയാടി ജംഗ്ഷന് സമീപം വെച്ച് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഓണ്‍ലൈന്‍ വായ്പ മുഖേന ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോടുപറഞ്ഞു. തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. Content Highlights:Pulikeezhu police arrested a youth for snatching a gold chain from an 83-year-old walking along the road in Pathanamthitta. CCTV footage helped identify the suspect, who was intercepted at midnight. The accused confessed he committed the theft to pay off debts incurred through online loans.