വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത; കല്ലറ തുറന്ന് പരിശോധിക്കാൻ അന്വേഷണ സംഘം

Wait 5 sec.

വാണിയപ്പാറ പള്ളി കല്ലറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കാൻ അന്വേഷണസംഘം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ തീരുമാനം. സെമിത്തേരിയിൽ ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട മൃതദേഹം വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേത് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേസെടുക്കാനും തീരുമാനം.കല്ലറ തുറന്ന് പരിശോധിക്കാൻ നാളെ ആർഡിയോയുടെ അനുമതി തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കല്ലറയ്ക്ക് പൊലീസ് കാവൽ ഉണ്ടാവും. അന്വേഷണം തൃപ്തികരമാണെന്ന് പള്ളി വികാരിയും വ്യക്തമാക്കി. കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ച് പള്ളി സെമിത്തേരിയിലെ കല്ലറയിൽ സംസ്കരിച്ച മൃതദേഹത്തിന് അരികിൽ നിന്നാണ് പായയിൽ പൊതിഞ്ഞ രീതിയിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയത്.also read; കുട്ടിയെ പീഡിപ്പിച്ച ക്രിക്കറ്റ്‌ കോച്ച് രണ്ടാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി ; വിധി നാളെഇതിന് പിന്നാലെ ആണ് 10 വർഷം മുമ്പ് കാണാതായ സിജോ സ്കറിയയുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 2014ൽ വീട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഭാര്യയ്ക്കൊപ്പം വാണിയപ്പാറയുള്ള ഭാര്യവീട്ടിലേക്ക് പോയതായിരുന്നു സിജോ സ്കറിയ. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല.The post വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത; കല്ലറ തുറന്ന് പരിശോധിക്കാൻ അന്വേഷണ സംഘം appeared first on Kairali News | Kairali News Live.