സംസ്ഥാനത്ത് ഭീഷണിയായി ഷിഗെല്ല വ്യാപനം. ഇന്ന് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നാല് ജില്ലകളിലാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്.കോഴിക്കോട് ജില്ലയിൽ ഏഴ് കേസുകൾ, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒരു കേസ് വീതവുമാണ് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം 150 പേർക്കാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമേ രോഗബാധയെ തുടർന്ന് 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (49), വയനാട് (20), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിങ്ങനെയാണ് ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്.The post ഷിഗെല്ല ഭീതിയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു appeared first on Kairali News | Kairali News Live.