അന്നും ഒരു വ്യാഴാഴ്ച്ച ആയിരുന്നു. സമയം ഉച്ചകഴിഞ്ഞ് 2 മണി കഴിഞ്ഞിരുന്നു… പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി സൂര്യൻ നീങ്ങിയപ്പോൾ അതിന് താഴെ ആയിരങ്ങൾ വെന്തുരുകുകയായിരുന്നു… ചിലരുടെ കണ്ണുകളിൽ അപ്പോഴും പ്രതീക്ഷ… മറ്റു ചിലരിൽ കാർമേഘം പോൽ ഇരുണ്ടുമൂടിയ കണ്ണുകൾ… ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ വാർത്ത എത്തി…. കിങ് ഓഫ് പോപ്പ് മൈക്കിൾ ജാക്ക്സൺ ഡൈസ് അറ്റ് 50..അക്ഷരാർത്ഥത്തിൽ ലോകം സ്തംഭിച്ച സമയം തന്നെയായിരുന്നു അത്. ആ മരണവാർത്ത ലോകത്തെ അത്രമേൽ ഞെട്ടിച്ചു. അത് കാട്ടുതീ പോലെ പടർന്നു. സത്യാവസ്ഥ തിരക്കി ഒരു വൻ ജനാവലി ഇന്റർനെറ്റിലേക്ക് ഇരച്ചുകയറി. വിക്കിപീഡിയ അടക്കം നിശ്ചലമായി.സൈബർ അറ്റാക്ക് ആണെന്ന് ആദ്യം തെറ്റിദ്ധരിച്ച ഗൂഗിൾ പിന്നീട് സെർച്ച് എൻജിനിൽ നിന്ന് മൈക്കിൾ ജാക്സൺ എന്ന കീവേർഡ് അരമണിക്കൂർ സമയത്തേക്ക് ബ്ലോക്ക് ചെയ്താണ് അസാധാരണമായ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയത്.എംജെ എന്ന രണ്ടക്ഷരങ്ങൾ മാത്രം മതിയായിരുന്നു ആ മായാജാലക്കാരന്റെ വിസ്മയത്തെ വരച്ചിടാൻ.1988 ഓഗസ്റ്റ് 29 ന് യുഎസ്സിലെ ഇന്ത്യാനക്കടുത്തുള്ള ഗ്യാരിയിൽ ജോസഫ് വാൾട്ടറുടെയും കാതറിൻ എസ്തർ സ്ക്രൂസിന്റെയും ഒൻപത് മക്കളിൽ ഏഴാമനായാണ് മൈക്കിൾ ജോസഫ് ജാക്സന്റെ ജനനം. 1960 കളുടെ പകുതിയിൽ അച്ഛൻ ജോസഫ് രൂപം നൽകിയ ജാക്സൺ ഫൈവ് എന്ന മ്യൂസിക് ബാൻഡിലൂടെയാണ് മൈക്കിൾ തന്റെ മ്യൂസിക് കരിയറിന് തുടക്കമിടുന്നത്.ചേട്ടന്മാർക്കൊപ്പം താളം പിടിച്ച മൈക്കിൾ വളരെ പെട്ടെന്നാണ് ബാൻഡിലെ ലീഡ് സിംഗർായി മാറിയത്.also read:‘കരിമണൽ ലോബിയെ സഹായിച്ചത് യുഡിഎഫ്, വി എം സുധീരൻ ചരിത്രം മറക്കരുത്’;വിമർശിച്ച് പിണറായി വിജയൻ1967ൽ ജാക്സൺ ഫൈവ് പുറത്തിറക്കിയ ആദ്യ സിംഗിൾ ആയ ബിഗ് ബോയ് വലിയ വിജയം നേടിയതോടെ സഹോദരങ്ങൾ ലൈഫ് സ്റ്റേജ് പെർഫോമൻസുകൾ ആരംഭിച്ചു.ആയി മാറി അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കാനും നൃത്തചുവടുകളിൽ ആനന്ദിക്കാനും ജനങ്ങൾ കാത്തിരുന്നു പിന്നീട് സഹോദരന്മാരുടെ പിന്തുണയില്ലാതെ മൈക്കിൾ സിംഗിളുകളിലേക്ക് തിരിഞ്ഞു.1983ൽ ജാക്സൺ സഹോദരങ്ങൾ അവതരിപ്പിച്ച മോട്ടോൺ 25 എന്ന ടിവി പരിപാടിയിൽ ബില്ലിജീൻ എന്ന ഗാനത്തിന് ചുവട് വെക്കുമ്പോൾ അദ്ദേഹം പുറത്തെടുത്ത വെറും നാല് സെക്കൻഡ് മാത്രം നീണ്ടുനിന്ന നൃത്തചുവടിന് ഇന്നും കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്.1969ൽ റിലീസായ ‘ഡയാനോറോസ് പ്രസൻസ് ദി ജാക്സൺ ഫൈവ്’ എന്ന ആൽബത്തിലെ ‘ഐവാണ്ട് യു ബാക്ക്’ എന്ന സിംഗിൾ ബിൽബോർഡ് ഹോട്ട് 100ൽ ഒന്നാമത് എത്തിയത് ബാൻഡിനെ സംബന്ധിച്ച വലിയൊരു നേട്ടമായിരുന്നു. പിന്നാലെ ബാൻഡ് അവതരിപ്പിച്ച ‘ഐ വിൽ ബി ദേർ’ അടക്കമുള്ള സിംഗിളുകളും വൻവിജയമായി മാറിയതോടെ ജാക്സൺ ഫൈവ് സംഗീതാസ്വാദർക്കിടയിൽ ഒരു വലിയ ആവേശമായി മാറി.1970 കളോടെ ബാൻഡിനുള്ളിൽ തന്നെ മൈക്കിൾ ഒരു ബ്രാൻഡ് ആയി മാറി. അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കാനും നൃത്തചുവടുകളിൽ ആനന്ദിക്കാനും ജനങ്ങൾ കാത്തിരുന്നു.പിന്നീട് സഹോദരന്മാരുടെ പിന്തുണയില്ലാതെ മൈക്കിൾ സിംഗിളുകളിലേക്ക് തിരിഞ്ഞു. ‘ഗോ ടു ബി ദേർ’ ആയിരുന്നു മൈക്കിളിന്റെ ആദ്യ സോളോ സ്റ്റുഡിയോ ആൽബം. ജാക്സൺ ഫൈവിൽ തുടരുമ്പോൾ തന്നെയാണ് മൈക്കിൾ ഈ സിംഗിൾ പുറത്തിറക്കിയത്. 1971ൽ പുറത്തിറക്കിയ ബെൻ എന്ന സിംഗിൾ മൈക്കിളിനെ ഒരു സോളാർ പെർഫോമർ എന്ന ലേബൽ നൽകി. എന്നാൽ സോളോ പെർഫോമർ എന്ന നിലയിൽ ഹിറ്റ് ചാർട്ടിലേക്ക് മൈക്കിളിനെ എത്തിച്ചത് 1979 ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഓഫ് ദ വാൾ ആണ്. പ്രശസ്ത സംഗീതജ്ഞൻ ക്വീൻ സി ജോൺസ് ആയിരുന്നു ഈ സിംഗിളിന്റെ നിർമ്മാണം. സിംഗിൾ വൻ വിജയമായതോടെ തുടർന്നുള്ള മൈക്കിളിന്റെ എല്ലാ ആൽബങ്ങളും താൻ തന്നെ നിർമ്മിക്കുമെന്ന് ക്വീൻസി പ്രഖ്യാപിച്ചു.ഗാനം പ്രതീക്ഷിച്ചതും വലിയ വിജയമായതോടെ ഗ്രാമി അടക്കമുള്ള വമ്പൻ പുരസ്കാരങ്ങൾ മൈക്കിൾ സ്വപ്നം കണ്ടിരുന്നെങ്കിലും അതൊന്നും നടന്നില്ല. ഒരേ ഒരു പുരസ്കാരത്തിലേക്ക് ഓഫ് ദ വാളിനെ ഒതുങ്ങേണ്ടി വന്നത് മൈക്കിളിനെ ചെറുതായി തളർത്തി. എന്നാൽ ത്രില്ലർ മൈക്കിളിന്റെ തലവര മാറ്റി. ജനപ്രീതിയിലും കോപ്പികളുടെ വിൽപനയിലും ത്രില്ലർ എല്ലാ അതിർവരമ്പുകളും കടന്നതോടെ മൈക്കിളിന് പോപ്പ് സംഗീത രംഗത്തെ ഇതിഹാസപ്പട്ടം ലഭിച്ചു. ജൂറിയെ പോലും ഞെട്ടിച്ചുകൊണ്ട് എട്ട് ഗ്രാമി പുരസ്കാരം നേടിയ ഈ ആൽബത്തിന്റെ ആറര കോടിയിലധികം കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടത്. ഇതോടെ മൈക്കിൾ ജാക്സൺ എന്ന പേര് ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആവേശവും ഊർജ്ജവുമായി മാറി.അങ്ങനെ ആരാധകർക്കിടയിൽ കത്തിക്കേറുന്ന സമയത്താണ് വളരെ അപ്രതീക്ഷിതമായി മൈക്കിളിന്റെ ഐഡന്റിറ്റിയായി പിന്നീട് മാറിയ മൂൺവോക്കിന്റെ വരവ്.1983ൽ ജാക്സൺ സഹോദരങ്ങൾ അവതരിപ്പിച്ച മോട്ടോൺ 25 എന്ന ടിവി പരിപാടിയിൽ ബില്ലി ജീൻ എന്ന ഗാനത്തിന് ചുവട് വെക്കുമ്പോൾ അദ്ദേഹം പുറത്തെടുത്ത വെറും നാല് സെക്കൻഡ് മാത്രം നീണ്ടുനിന്ന നൃത്തചുവടിന് ഇന്നും കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്. അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളുടെ ദിവസമായിരുന്നു പിന്നീട്. മോട്ടോൺ 25 ന് ശേഷം ജാക്സൺ സഹോദരങ്ങൾ പുറത്തിറക്കിയ വിക്ടറി എന്ന ആൽബം വലിയ വിജയമായി മാറി. എന്നാൽ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വേൾഡ് ടൂറിനിടെ സഹോദരങ്ങൾ തമ്മിൽ വലിയ വാക്കുതർക്കങ്ങൾ ഉണ്ടായി. പ്രശ്നം ഒരിക്കലും അവസാനിക്കില്ലെന്ന് തിരിച്ചറിഞ്ഞാകണം മ്യൂസിക് ബാൻഡിൽ നിന്ന് താൻ പിന്മാറുകയാണെന്നും തുടർന്നുള്ള കാലം സോളോ പെർഫോമൻസുകൾ മാത്രമേ ചെയ്യുമെന്നും മൈക്കിൾ പ്രഖ്യാപിച്ചു. മൈക്കൾ ജാക്സൺ ഒരു തികഞ്ഞ സോളോ പെർഫോമർ ആയി മാറുന്ന പ്രഖ്യാപനമായിരുന്നു അത്. 1985 ജനുവരി 21ന് ലയണൽ റിച്ചിയുമായി ചേർന്ന വി ആർ ദ വേൾഡ് എന്നൊരു ആൽബം മൈക്കിൾ പുറത്തിറക്കി.എത്യോപ്യയിൽ ഭക്ഷണക്ഷേമം നേരിടുന്ന ജനങ്ങൾക്ക് വേണ്ടി സഹായം എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആൽബത്തിന്റെ റിലീസ് ഗാനത്തിലെ വരികളും ദൃശ്യങ്ങളും ഒക്കെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇതോടെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് മൈക്കിൾ നടന്നുനീങ്ങി.അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ മാധ്യമങ്ങളും പാപരാസികളും അങ്ങിങ്ങായി തിരക്കുകൂട്ടി. 1987 സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങിയ ബാഡ് മൈക്കിളിന്റെ കരിയറിലെ നാഴികക്കല്ലായി മാറി. രണ്ടു കോടിയിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടത് എന്ന് മാത്രമല്ല ഇതിൽ ഉൾപ്പെട്ടിരുന്ന അഞ്ച് സിംഗിളുകളും നമ്പർ വൺ ആയി മാറുകയും ചെയ്തു. ത്രില്ലറിനു ശേഷം ഏറ്റവും വലിയ വിജയം നേടിയ മൈക്കളിന്റെ ആൽബം ആയിരുന്നു ബാഡ്. എക്കാലത്തെയും ഹിറ്റായി മാറിയ സംഗീത പ്രേമികൾ ആഘോഷമാക്കിയ സ്മൂത്ത് ക്രിമിനൽ, ഡർട്ടി ഡയാന, ദി വേ യു മേക്ക് മി ഫീൽ തുടങ്ങിയ ഈ ആൽബത്തിലെ സിംഗിളുകൾ ആയിരുന്നു.1991 നവംബർ ആറിന് പുറത്തിറക്കിയ ഡേയ്ഞ്ചറസ് കൊച്ചു കുട്ടികൾക്കിടയിൽ പോലും മൈക്കിളിനെ ഹീറോ ആക്കി മാറ്റി. അന്നേവരെ തന്റെ ആൽബങ്ങളുടെ പ്രൊഡ്യൂസർ ആയിരുന്ന ക്വീൻസി ജോൺസുമായി കൈകോർക്കാതെ മൈക്കിൾ പുറത്തിറക്കിയ ആൽബം എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ടായിരുന്നു. ഈ ആൽബത്തിൽ ഉൾപ്പെട്ട ബ്ലാക്ക്ഓർ വൈറ്റ്, ഡു യു റിമമ്പർ ദ ടൈം അടക്കമുള്ള സിംഗിളുകൾ വൻ ജനപ്രീതി പിടിച്ചുപറ്റി. അതേസമയം 1995ൽ പുറത്തിറക്കിയ ഹിസ്റ്ററി എന്ന ആൽബത്തെ തന്റെ ആത്മകഥ പോലെയാണ് മൈക്കിൾ അവതരിപ്പിച്ചത്.കാരണം അദ്ദേഹം അക്കാലത്ത് നേരിടേണ്ടിവന്ന ചോദ്യങ്ങൾ തന്നെയായിരുന്നു.ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സംഗീതജ്ഞൻ മൈക്കിൾ ആണെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. 39 ഗിന്നസ് വേൾഡ് റെക്കോർഡ് മൈക്കിൾ സ്വന്തമാക്കിയിട്ടുണ്ട്. 13 ഗ്രാമി അവാർഡ് ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഗ്രാമി ലെജൻഡ് അവാർഡ്, 26 അമേരിക്കൻ മ്യൂസിക് അവാർഡ് ആർട്ടിസ്റ്റ് ഓഫ് ദി സെഞ്ച്വറി എന്നിവടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1984 ൽ മാനുഷിക പ്രവർത്തനങ്ങൾ മുൻനിർത്തി പ്രസിഡൻഷ്യൽ പബ്ലിക് സേഫ്റ്റി കമൻഡേഷൻ അവാർഡ് നൽകി റൊണാൾഡ് റീഗൻ മൈക്കളനെ ആദരിച്ചിരുന്നു.1990 ൽ ജോർജ് ബുഷ് അദ്ദേഹത്തെ ആർട്ടിസ്റ്റ് ഓഫ് ദി ഡീക്കേഡ് ആയും ആദരിച്ചു. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് മൈക്കളിനെ രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുരസ്കാരങ്ങൾ വാരിക്കൂട്ടിയതിൽ മൈക്കിളിനെ പിന്നിലാക്കാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ലപ്രശസ്തിക്കിടെ വിവാദങ്ങളുടെ തോഴൻ കൂടിയായിരുന്നു മൈക്കിൾ ജാക്ക്സൺ.മൈക്കിൾ സൗന്ദര്യവർദ്ധനക്കായി ശസ്ത്രക്രിയ നടത്തിയെന്നതും, അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന ബാലപീഡന ആരോപണങ്ങളും ദാമ്പത്യ ജീവിതവും എല്ലാം എക്കാലവും വലിയ ചർച്ചയായി മാറിയതാണ്.ഇടത്തരം തവിട്ടുനിറമുള്ള മൈക്കിൾ പിന്നീട് എങ്ങനെ ഇത്ര വെളുത്തു എന്ന ചോദ്യം വ്യാപകമായി ഉയർന്നു ആഫ്രിക്കൻ അമേരിക്കൻ രൂപത്തിൽ അദ്ദേഹം ഒട്ടും താല്പര്യവാൻ ആയിരുന്നില്ലെന്നും വെള്ളക്കാരെ പോലെ വെളുക്കാൻ അദ്ദേഹം നിരന്തരം ശസ്ത്രക്രിയകൾ നടത്തിയെന്നുമാണ് അന്ന് ഉയർന്നു എന്ന പ്രധാന വിമർശനം. എന്നാൽ ഒപ്ര വിൻഫ്രിയുടെ അഭിമുഖത്തിൽ മൈക്കിൾ ഇത്തരം ആരോപണങ്ങൾ എല്ലാം തള്ളി. തന്റെ ശരീരത്തിലും മുഖത്തും ചെറിയ പാണ്ട് വന്നിരുന്നുവെന്നും ഇതു മറക്കാനാണ് താൻ ശസ്ത്രക്രിയ നടത്തിയതെന്നും മൈക്കിൾ എന്ന് പറയുകയുണ്ടായി.താങ്കൾ ഒരു വിർജിൻ ആണോ എന്ന ഒപ്ര വിൻഫ്രിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയ മൈക്കളിനെയും ജനങ്ങൾ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ലൈംഗിക താല്പര്യങ്ങളെ ചുറ്റിപ്പറ്റിയും നിരവധി ഊഹാപോഹങ്ങളാണ് ഇതോടെ ഉയർന്നുവന്നത്. മൈക്കിൾ ഒരു ബാലപീഠകൻ ആയിരുന്നു എന്ന ആരോപണമായിരുന്നു അദ്ദേഹത്തിൻറെ കരിയറിനെ പോലും പിടിച്ചുകുലുക്കിയത്. ബംഗ്ലാവിൽ തങ്ങിയ ദിവസം മൈക്കിൾ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ഒരു യുവാവ് മൊഴി നൽകിയത് വലിയ ചർച്ചയായി. പിന്നീട് കേസ് പണം നൽകി മൈക്കിൾ ഒത്തുതീർത്തു എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ തന്റെ കരിയറിന് കളങ്കം വരുത്തുന്ന ഇത്തരം ആരോപണങ്ങൾക്ക് മറുപടി എന്നോണമാണ് അദ്ദേഹം ഹിസ്റ്ററി എന്ന ആൽബം പുറത്തിറക്കിയത്.2009 മാർച്ച് അഞ്ചിന് ദിസ് ഈസ് ഇറ്റ് എന്നൊരു സ്റ്റേജ് ഷോ മൈക്കിൾ പ്രഖ്യാപിക്കുകയുണ്ടായി.ഇതിന്റെ റിഹേഴ്സലും അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിനിടയാണ് മൈക്കിളിന്റെ അപ്രതീക്ഷിത വേർപ്പാട് ഉണ്ടാകുന്നത്. എംജെ എന്ന പേര് കേൾക്കുമ്പോൾ നിറക്കണ്ണുകളോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നവർ ഇപ്പോഴും നിരവധിയുണ്ട്.മൈക്കിൾ ഇപ്പോഴും മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് പലർക്കും.എംജെ എന്ന പേര് ഇത്ര വർഷമായിട്ടും ജനമനസ്സുകളിൽ നിന്ന് മാഞ്ഞിട്ടില്ല. അതിന് ഉത്തമ ഉദാഹരണമാണ് മൈക്കിൾ എന്ന അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ബയോപിക്കിന്റെ വിജയം. ജാഫർ ജാക്ക്സൺ കേന്ദ്ര കഥാപാത്രമായെത്തിയെ ചിത്രം ചില രംഗങ്ങൾ വെട്ടിമാറ്റിയ സംഭവവുമായി തുടക്കത്തിൽ ചർച്ചയായെങ്കിലും റിലീസിന് പിന്നാലെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. മൈക്കിൾ ജാക്ക്സൺ എന്ന പേര് ഇന്നും വിസ്മയമാണ്…ബ്രാൻഡ് ആണ്. അത് ഇനിയും അണയാത്ത ജ്വാലയായി കത്തിൽക്കും. ഡിയർ എംജെ വി ബാഡ്ലി മിസ്സ് യു….The post എംജെ; ദ മൂൺ വാക്കർ appeared first on Kairali News | Kairali News Live.