സു​ഗതനെ മുറുകെ പിടിക്കുന്ന ബിജെപി; താങ്ങായും തണലായും നിൽക്കുന്ന കോൺ​ഗ്രസും

Wait 5 sec.

തിരുവനന്തപുരം ന​ഗരസഭ ഞങ്ങൾ പിടിച്ചേ എന്ന് ആ‍ർത്തുല്ലസിച്ച് നടന്ന ടീംസാണ് കേരളത്തിലെ ബിജെപി നേതാക്കൾ. അന്ന് ​ന​ഗരമകെ പടക്കംപൊട്ടിച്ച് നടന്നവരൊക്കെ ഇന്ന് ന​ഗരസഭാ ഭരണം നഷ്ടപ്പെടുമോ എന്നോർത്ത് തെക്ക്-വടക്ക് നടക്കുകയാണ്. പറഞ്ഞുവന്നത് വാഴോട്ടുകോണം ബിജെപി കൗൺസിലറായ ആർ സു​ഗതനെ പറ്റിയാണ്. എന്താണ് ഒരു കൗൺസിലറാകാനുള്ള യോ​ഗ്യതകൾ? പക്ഷേ ഇപ്പറഞ്ഞ സു​ഗതൻ്റെ യോ​ഗ്യതകളെപ്പറ്റി കേട്ടിട്ടുണ്ടോ?ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമം, സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, ശിശുമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്താൻ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിൽ പ്രതി. ഇപ്പറഞ്ഞതൊക്കെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ യോ​ഗ്യതകൾ. ഇത്രയും കൊടുംക്രിമിനലായ ഒരാളെയാണോ ബിജെപി ജനപ്രതിനിധിയായി ജനവിധി തേടാൻ തെരഞ്ഞെടുത്തത് എന്ന് ആരും ചോദിച്ച് പോകും.പക്ഷേ എന്ത് ചെയ്യാൻ…പ‍ാർട്ടി ബിജെപി ആയിപ്പോയില്ലേ.also read:ബക്കാഡി കമ്പനിയുമായുണ്ടാക്കിയ ഡീലിലൂടെ വാങ്ങിയ പണത്തിന്റെ കണക്ക്‌ പുറത്തുവരുമെന്ന ഭയം മൂലമാണ്‌ നികുതി നിര്‍ദ്ദേശം പിന്‍വലിക്കാത്തത്‌: സിപിഐഎംവധശ്രമക്കേസിൽ ഒളിവിലായിരുന്ന വാഴോട്ടുകോണം വാർഡ് കൗൺസിലറായ സു​ഗതൻ റിമൻഡിലായതോടെ ബിജെപിക്ക് ആകെമൊത്തം ഒരു തലകറക്കമാണ്.കാപ്പ കേസ് പ്രതിയായ സു​ഗതനെതിരെ ജനാധിപത്യ സമൂഹം വൻ പ്രതിഷേധമാണുയർത്തുന്നത്. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ അയോ​ഗ്യതയുടെ വക്കിൽ നിൽക്കുന്ന സു​ഗതനെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിക്ക്. എന്നൽ ഇതൊരിക്കലും അനുവദിക്കാനാകിലെന്ന ഉറച്ച നിലപാടിലാണ് എൽഡിഎഫ്. ആ നിലപാട് ഇന്ന് നമ്മൾ പ്രതിഷേധത്തിൻ്റെ രൂപത്തിൽ ന​ഗരസഭയിൽ ഇന്ന് കണ്ടതാണ്.എൽഡിഎഫിന്റെ നേതൃത്വത്തിൽ സു​ഗതനെതിരെ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിലേക്ക് രോഷം പൂണ്ട് ഇരച്ചു കയറിയെത്തിയ മേയറെയും ഇന്ന് നമ്മൾ കണ്ടതാണ്.പക്ഷേ ഇതൊന്ന് ഞങ്ങൾക്കറിയണ്ടേ എന്ന് പറഞ്ഞ് ​ഗ്യാലറിയിലിരിക്കുന്ന ഒരു കൂട്ടരുണ്ടിവിടെ മറ്റാരുമല്ല, കോൺ​ഗ്രസ് തന്നെ. അവ‍ർക്ക് എന്തോ മൗനമാണ്.ക്രിമിനലും ​ഗുണ്ടയും കാപ്പ കേസ് പ്രതിയുമായ സു​ഗതനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ പൊലീസ് ആകാശത്തേക്ക് വെടിവെച്ചതും പിന്നാലെ അതിൽ അതൃപ്തി പ്രകടമാക്കിയ കെ മുരളീധരനെ നമ്മൾ കണ്ടതല്ലേ.കോൺ​ഗ്രസിൻ്റെ കൗൺസിലറായ ശബരിനാഥൻ ഈ വിഷയത്തിൽ എന്തെങ്കിലുമൊന്ന് പ്രതികരിക്കുന്നത് കണ്ടവരുണ്ടോ? ഒരു വാക്കുകൊണ്ട് പോലും അദ്ദേഹം ബിജെപിക്കെതിരെ വിമ‍ർശനവുമായി വെളിച്ചത്ത് വരുന്നത് കണ്ടോ? ജൂലൈ 11ന് സു​ഗതനെ അയോഗ്യനാക്കാൻ കൗൺസിൽ യോ​ഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റല്ലാതെ സു​ഗതനെതിരെ കോൺ​ഗ്രസ് ശബ്ദിച്ചിട്ടു പോലുമില്ല. അപ്പോൾ എന്താണ് ഈ കോൺ​ഗ്രസിൻ്റെ നിലപാട്? ബിജെപി ഇത്തരം ക്രിമിനലുകളെ ജനപ്രതിനിധി സ്ഥാനത്ത് വെച്ചുപൊറുപ്പിക്കുന്നത് ഇവരുടെ താത്പര്യങ്ങൾ കൂടി സംരക്ഷിക്കനാണോ? അതോ ഇത് ബിജെപി-കോൺ​ഗ്രസ് ഡീലാണോ? മുഖ്യമന്ത്രി വിഡി സതീശൻ ഇതിനെതിരെ എന്തെങ്കിലും പറയുന്നത് കണ്ടോ? അതിരിക്കട്ടെ ആഭ്യന്തരമന്ത്രി എന്തെങ്കിലും പറയുന്നത് കണ്ടോ? ഇല്ല…കാണില്ല…അതാണ് ഇവർ തമ്മിലുള്ള ആ ബന്ധംThe post സു​ഗതനെ മുറുകെ പിടിക്കുന്ന ബിജെപി; താങ്ങായും തണലായും നിൽക്കുന്ന കോൺ​ഗ്രസും appeared first on Kairali News | Kairali News Live.