കട്ട്ലറ്റും പകോഡയും കഴിച്ച് മടുത്തോ നിങ്ങൾ? എന്നാൽ ഇതാ ഒരു കിടിലൻ വെറൈറ്റി പലഹാരം ഉണ്ടാകി നോക്കിയാലോ. രുചിയിലും മാത്രമല്ല രൂപത്തിലും കൗതകം ഉണർത്തുകയാണ് മലബാറിന്റെ സ്വന്തം കിളിക്കൂട്. പുറത്ത് നല്ല ക്രിസ്പിയും സേമിയയുടെ മൊരിപ്പും ഉള്ളിൽ നല്ല എരിവുള്ള ചിക്കൻ മസാലയും ചേരുമ്പോൾ അത് വേറെ ലെവലാകും. കുട്ടികൾക്ക് പ്രിയപ്പെട്ട ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.ചേരുവകൾ1.വേവിച്ച് ബോൺലെസ്സ് ചിക്കൻ – ഒരു കപ്പ്2.പുഴുങ്ങി ഉരുളക്കിഴങ്ങ് – രണ്ട് ഇടത്തരം വലുപ്പമുള്ളത്3.സവാള: ഒരെണ്ണം4.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ5.പച്ചമുളക – രണ്ടെണ്ണം6.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ7.മുളകുപൊടി – അര ചെറിയ സ്പൂൺ8.ഗരം മസാല പൊടി -അര ചെറിയ സ്പൂൺ9.കുരുമുളക് പൊടി – ഒരു ചെറിയ സ്പൂൺ10.മല്ലിയില, കറിവേപ്പില – ആവശ്യത്തിന്11.ഉപ്പ് – ആവശ്യത്തിന്12.വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ- ആവശ്യത്തിന്13.സേമിയ – ആലശ്യത്തിന്14.മുട്ട – 2 എണ്ണംALSO READ:മുട്ടയേക്കാൾ ഉയർന്ന പ്രോട്ടീനോ? ഈ മൂന്ന് സാധനങ്ങളുടെ പ്രത്യേകതകൾ അറിയാംതയ്യാറാക്കുന്ന വിധംഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള വാടി വരുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് വേവിച്ച് പിച്ചിവെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക. തീ ഓഫ് ചെയ്ത ഈ മിക്സ് അറിയതിന് ശേഷം പുഴുങ്ങി ഉടച്ചുവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് കൈകൊണ്ട് നന്നായി ഉടച്ച് യോജിപ്പിക്കുക. .മസാലക്കൂട്ട് നന്നായി തണുത്ത ശേഷം അതിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് കട്ട്ലറ്റ് പോലെ ഉരുട്ടിയെടുക്കുക. വെറെ ഒരു പാത്രത്തിൽ മുട്ട,ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചു വെയ്ക്കുക.തയ്യാറാക്കിവെച്ച ഓരോ ചിക്കൻ ഉരുളകളും അടിച്ചു വച്ചിരിക്കുന്ന മുട്ടയുടെ കൂട്ടിൽ മുക്കുക. അതിനുശേഷം ഇത് പൊടിച്ചു വെച്ചിരിക്കുന്ന സേമിയയിലേക്ക് ഇട്ട് എല്ലാ ഭാഗത്തും സേമിയ നന്നായി പറ്റിപ്പിടിക്കുന്ന രീതിയിൽ കോട്ട് ചെയ്തെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം തീ മീഡിയം അളവിലാക്കി, തയ്യാറാക്കിവെച്ച സാധാനം ഓരോന്നായി എണ്ണയിലിട്ട് കൊടുക്കുക. സേമിയ എല്ലാ ഭാഗവും നന്നായി മൊരിഞ്ഞ് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാംThe post മലബാറുക്കരുടെ സ്വന്തം ‘കിളിക്കൂട്’ ഉണ്ടാക്കാം appeared first on Kairali News | Kairali News Live.