ബാംഗ്ലൂർ | പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ 5 ഡോർ ഫോർ വീൽ ഡ്രൈവ് എസ് യു വി ആയ ജിംനിയുടെ (Maruti Suzuki Jimny) വില വർദ്ധിപ്പിച്ചു. ജൂൺ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ വിവിധ മോഡലുകൾക്ക് 30,000 രൂപ വരെ വില വർദ്ധിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജിംനി മോഡലുകളുടെയും വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.മാരുതി ജിംനിയുടെ എല്ലാ വേരിയന്റുകൾക്കും 7,500 രൂപയുടെ വില വർദ്ധനവാണ് നിലവിൽ വരുത്തിയിരിക്കുന്നത്. ജിംനി ശ്രേണിയിലെ സീറ്റ, ആൽഫ എന്നീ വേരിയന്റുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (Automatic Transmission) പതിപ്പുകൾക്കും ഈ വില വർദ്ധനവ് ബാധകമാണ്. കൂടാതെ മോണോ ടോൺ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലും ഈ മാറ്റം പ്രതിഫലിക്കും.മഹീന്ദ്ര ഥാറിന്റെ (mahindra thar) പ്രധാന എതിരാളിയായ ഈ വാഹനത്തിന്റെ പ്രാരംഭ മോഡലായ സീറ്റ പെട്രോൾ മാനുവൽ ട്രാൻസ്മിഷന് (Manual Transmission) ഇപ്പോൾ എക്സ് ഷോറൂം വില 12.39 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഉയർന്ന വേരിയന്റായ ആൽഫ പെട്രോൾ ഓട്ടോമാറ്റിക് ഡ്യുവൽ ടോൺ പതിപ്പിന് 14.52 ലക്ഷം രൂപയുമാണ് പുതിയ എക്സ് ഷോറൂം വില വരുന്നത്.ജൂൺ ജൂലൈ കാലയളവിൽ മാരുതി സുസുക്കിക്ക് പുറമെ മറ്റ് പ്രമുഖ വാഹന നിർമാതാക്കളും വില വർദ്ധനവ് (Car Price Hike) പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlight:Maruti Suzuki has officially increased the prices of its five-door 4WD SUV, the Jimny, by Rs. 7,500 across all variants. This price revision applies to both the Zeta and Alpha trims, covering manual and automatic transmissions as well as mono-tone and dual-tone variants. Following the hike, the entry-level Zeta petrol MT starts at Rs. 12.39 lakh, while the top-end Alpha petrol AT dual-tone is priced at Rs. 14.52 lakh. This update comes as part of a broader price hike announced by Maruti Suzuki and several other automakers for the June-July period.