കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം: ലോറി ഉടമയെയും കേസില്‍ പ്രതി ചേര്‍ക്കും

Wait 5 sec.

കൊല്ലം| കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി ഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ മരിച്ച അപകടത്തില്‍ ടിപ്പര്‍ ഉടമ അക്ബറിനെയും കേസില്‍ പ്രതി ചേര്‍ക്കും. ലോറി ഉടമയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് പോലീസ് വ്യക്തമാക്കി. ഹെവി ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയത് ലോറി ഉടമ അറിഞ്ഞുകൊണ്ടാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.അപകടസമയത്ത് ടിപ്പര്‍ ലോറിയുടെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സ്പീഡ് ഗവര്‍ണറും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്ന് പോലീസ് പറഞ്ഞിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ 16 വര്‍ഷം പഴക്കമുള്ള വാഹനമാണ് അപകടമുണ്ടാക്കിയത് എന്ന് തെളിഞ്ഞിരുന്നു. വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംവിഡി അറിയിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ലോറി ഉടമ അക്ബറിനെ പ്രതി ചേര്‍ക്കുക.ലോറി ഓടിച്ചയാള്‍ക്ക് ഹെവി ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഇയാള്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ആദ്യമായി കഴിഞ്ഞ ദിവസമാണ് വാഹനം ഓടിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കിയ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരുന്നത്. കൂടുതല്‍ വകുപ്പുകള്‍ തുടര്‍ പരിശോധനയ്ക്ക് ശേഷം ഉള്‍പ്പെടുത്തും.Content Highlights:The owner of the tipper lorry involved in the tragic Kottarakkara Nileswaram accident will be booked for gross negligence. Police found that the vehicle was given to an unlicensed driver with the owner’s knowledge. The vehicle operated with a disabled GPS and without a functional speed governor.