ചരിത്രം കുറിച്ച് റൊണാൾഡോ; ഉസ്‌ബെക്കിസ്ഥാനെതിരെ ആധിപത്യം ഉറപ്പിച്ച് പറങ്കിപ്പട

Wait 5 sec.

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഉസ്‌ബെക്കിസ്ഥാനെതിരെ ആധിപത്യം ഉറപ്പിച്ച് ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മുന്നിലാണ് പറങ്കിപ്പട.കളിയുടെ തുടക്കത്തിൽ തന്നെ ഇതിഹാസതാരം റൊണാൾസോ ആറു വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി. കളിയുടെ ആറാം മിനുട്ടിൽ സഹതാരം ക്യാൻസലോ നൽകിയ മികച്ച ക്രോസ്സ് റൊണാൾഡോ വലയിലാക്കുകയായിരുന്നു. തൊട്ടു പിന്നാലെ 17 ആം മിനുട്ടിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി. പെനാൽറ്റി ബോക്സിനു തൊട്ടു മുൻപിൽ ലഭിച്ച ഫ്രീ കിക്ക് നിലം പറ്റെയുള്ള ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു.De Portugal para Houston #VaiDarPortugal | #FIFAWorldCup pic.twitter.com/6PIZ2gAIXw— Portugal (@selecaoportugal) June 23, 2026 എന്നാൽ അവിടയും പറങ്കിപ്പടയുടെ ആക്രമണം അവസാനിച്ചില്ല. ഉസ്ബക് താരം ഗനിയേവ് അടിച്ച ഗോൾ ക്യാൻസലോയെ ഫൗൾ ചെയ്തതിനു നിഷേധിക്കപ്പെട്ടതിനു പിന്നാലെ 38ആം മിനുട്ടിൽ ഒരു മികച്ച ഹെഡറിലൂടെ റൊണാൾഡോ ടീമിന്റെ മൂന്നാമത്തെ ഗോൾ സ്വന്തമാക്കി. ഇതോടെ പത്ത് ഗോളുകളുമായി ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ പോർച്ചുഗീസ് കളിക്കാരനെന്ന യുസേബിയോയുടെ റെക്കോർഡും ക്രിസ്റ്റ്യാനോ തകർത്തു.The post ചരിത്രം കുറിച്ച് റൊണാൾഡോ; ഉസ്‌ബെക്കിസ്ഥാനെതിരെ ആധിപത്യം ഉറപ്പിച്ച് പറങ്കിപ്പട appeared first on Kairali News | Kairali News Live.