കൊല്ലം ജില്ലയിൽ ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും മരണ പാച്ചിൽ നടത്തുകയാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ എല്ലാ സമയങ്ങളിലും നിയമം ലംഘിച്ച് ഓടുന്ന ടിപ്പർ ലോറികളെ നിയന്ത്രിക്കുന്നതിന് അധികാരികൾ തയ്യാറാവണമെന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം യാതൊരു നിയമ പരിശോധനയും ഇല്ലാതെ ടിപ്പർ ലോറികൾ അപകടകരമായ രീതിയിൽ നിരത്തിൽ ഓടുകയാണ്. ലോറികളുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ വാഹന ഗതാഗത വകുപ്പ് തയ്യാറാകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കൊട്ടാരക്കര നിലേശ്വരത്തെ അപകടമുണ്ടായത്.also read:നീറ്റ് റദ്ദാക്കിയ മാനസിക സമ്മർദ്ദം; ജീവനൊടുക്കിയ സിമ്രാന്റെ വീട് സന്ദർശിച്ച് എസ്എഫ്ഐ അഖിലന്ത്യാ നേതാക്കൾസ്കൂൾ പ്രവർത്തന സമയത്തും ടിപ്പർ നിർപാദം സർവീസ് തുടരുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്. ജില്ലയിൽ വ്യാപകമായ നിലയിൽ മണ്ണ് ഖനനവും വയൽ തണ്ണീർ തടങ്ങൾ നികത്തുന്നു. യുഡിഎഫിൻ്റെ പ്രാദ്ദേശിക നേതൃത്വത്തിൻ്റെ സംരക്ഷണത്തിൽ സർക്കാർ പിൻതുണയോടെയാണ് ഈ പ്രവർത്തനം നടക്കുന്നത്. ഇതിനായിട്ടാണ് ടിപ്പർ ലോറികൾ മരണപ്പാച്ചിൽ നടത്തുന്നത്. അധികാരികൾ അവശ്യമായ പരിശോധനയും നിയമനടപടികൾ സ്വീകരിച്ചിലെങ്കിൽ അതിശക്ത മായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് ടി ആർ ശ്രീനാഥും സെക്രട്ടറി ശ്യാം മോഹനും പ്രസ്താവിച്ചു.The post ‘നടപടിയില്ലെങ്കിൽ നിരത്തിലിറങ്ങും’; ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന് ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.