മഴക്കാലപൂർവ ശുചീകരണം അട്ടിമറിച്ച് ലക്ഷങ്ങളുടെ അഴിമതി നടത്തിയ തൊടുപുഴ നഗരസഭാ യുഡിഎഫ് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു .ജില്ലാ ട്രഷറർ ശരത് എം സ് യോഗം ഉദ്ഘാടനം ചെയ്തു.തിങ്കളാഴ്ച ഒരു മഴ പെയ്‍തതോടെ തൊടുപുഴ നഗരം പൂർണമായും വെള്ളത്തിലായിരുന്നു. പ്രധാന ജംഗ്ഷനുകളിൽ എല്ലാം വെള്ളത്തിനടിയിലായി വിവിധയിടങ്ങളിലുണ്ടായ വെള്ളക്കെട്ട് ജനത്തെ ബുദ്ധിമുട്ടിച്ചു.ഓടകളിൽനിന്നും മറ്റും വെള്ളം കയറിയാണ് പലയിടത്തും വെള്ളക്കെട്ടുണ്ടായത്. താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതിന് പുറമേ പല വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പലയിടത്തും ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർ വെള്ളക്കെട്ടിൽ കുടുങ്ങി. ലക്ഷങ്ങൾ ചെലവഴിച്ചാണ് നഗരസഭ മഴക്കാലപൂർവ ശുചീകരണം നടത്തിയതായി അവകാശപ്പെടുന്നത്. എന്നാൽ മഴ പെയ്തതോടെ ഇതിലെ അഴിമതി പുറത്തുവന്നു.നഗരവാർഡുകളിൽ മഴക്കാലപൂർവ ശുചീകരണത്തിന് അഞ്ചുലക്ഷം രൂപ കൈമാറിയതായി നഗരസഭ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ അന്തിമ ബിൽ സമർപ്പിച്ചിട്ടില്ല.also read:നീറ്റ് റദ്ദാക്കിയ മാനസിക സമ്മർദ്ദം; ജീവനൊടുക്കിയ സിമ്രാന്റെ വീട് സന്ദർശിച്ച് എസ്എഫ്ഐ അഖിലന്ത്യാ നേതാക്കൾഈ അഴിമതിക്കെതിരെയാണ് ഡിവൈഎഫ്ഐ തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികൾ ചേർന്ന് നഗരസഭ കാര്യാലയത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത് യോഗം ജില്ലാ ട്രഷറർ എം എസ് ശരത് ഉദ്ഘാടനംചെയ്‍തു. പ്രാദേശത്തെ വെള്ളക്കെട്ടിനു അടിയന്തിര പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രകടനത്തിൽ നൂറോളം പേർ അണിനിരന്ന പ്രകടനം മുനിസിപ്പൽ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് അനന്തു, തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.The post മഴക്കാലപൂർവ ശുചീകരണത്തിലും അട്ടിമറി,തൊടുപുഴയിൽ യുഡിഎഫ് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം appeared first on Kairali News | Kairali News Live.