ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ മെസ്സിയുടെ അർജന്റീന ഓസ്ട്രിയക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ.ആർലിംഗ്ടണിലെ ഡല്ലാസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് ജെ പോരാട്ടത്തിൽ മെസ്സി നേടിയ ഗോളിന്റെ പിൻബലത്തിൽ ആണ് അർജന്റീന ആദ്യപകുതിയിൽ നിർണ്ണായക ലീഡ് നേടിയത്.സൂപ്പർതാരം മെസ്സിയും മാർട്ടിനെസ്സും ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന സ്കെലോണിയുടെ അർജന്റീന 4-4-2 ഫോർമേഷനിൽ ആണ് അണിനിരന്നത്. അതേസമയം ഓസ്ട്രിയ 4-2-3-1 ഫോർമേഷനിൽ ആണ് നിലവിലെ ചാമ്പ്യന്മാർക്കെതിരെ കളത്തിലിറങ്ങിയത്.View this post on InstagramA post shared by Selección Argentina (@afaseleccion)കളിയുടെ എട്ടാം മിനുട്ടിൽ പന്തുമായി കുതിച്ച മാർട്ടിനെസ്സിനെ ഓസ്ട്രിയൻ താരങ്ങൾ വീഴ്ത്തിയപ്പോൾ കിട്ടിയ പെനാൽറ്റി മെസ്സി പാഴാക്കിയത് ആരാധകരെ ഞെട്ടിച്ചു. പന്ത് വലയിലെത്തിച്ചിരുന്നെങ്കിൽ മിറോസ്ലാവ് ക്ളോസയെ മറികടന്ന് ലോകകപ്പിലെ ഏറ്റവും valiya ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് താരം സ്വന്തം പേരിലാക്കുമായിരുന്നു. എന്നാൽ കളിയുടെ 38ആം മിനുട്ടിൽ ആ പിഴവിനുള്ള പശ്ചാത്താപം മെസ്സി ചെയ്തു.തിരമാല പോലെ ഓസ്ട്രിയൻ ഗോൾ മുഖത്തേക്ക് നീലപ്പട ഇരച്ചു കയറിയപ്പോൾ മെസ്സിയെ മാർക്ക് ചെയ്യാൻ ഒരു നിമിഷം ഓസ്ട്രിയൻ പ്രതിരോധം മറന്നു. ഹാഫ് ബാക് മെദീനയിൽ നിന്നും പന്ത് സ്വീകരിച്ച മാലാഖ തന്റെ 17ആം ലോകകപ്പ് ഗോൾ സ്വന്തമാക്കി.The post ചരിത്രം തിരുത്തി മെസ്സി; ലോകകപ്പിൽ ഓസ്ട്രിയക്കെതിരെ അർജന്റീന ഒരു ഗോളിന് മുന്നിൽ appeared first on Kairali News | Kairali News Live.