കോഴിക്കോട് മെഡ‍ിക്കൽ കോളേജിൽ ശുദ്ധജലം കിട്ടാക്കനി; മറുപടിയില്ലാതെ അധികൃതർ

Wait 5 sec.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ള വിതരണം അടിക്കടി മുടങ്ങാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയി. ഇത് എന്ന് പരിഹരിക്കുമെന്ന് അധികൃതരോട് ചോദിച്ചാൽ മറുപടി ഇല്ല. വെള്ളം ലഭിച്ചിരുന്ന ടാപ്പുകൾ ഭൂരിഭാഗം സമയവും നിശ്ചലമായിരിക്കുകയാണ്.ജില്ലയിൽ ആകെ പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സമയത്താണ് മെഡിക്കൽ കോളേജിൽ ശുദ്ധജലം കിട്ടാക്കനിയായി മാറിയിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലും ജനറൽ മെഡിക്കൽ വിഭാഗത്തിലും കുടിവെള്ളം വരുന്നത് എപ്പോഴെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. ഇതിനെപ്പറ്റി അധികൃതരോട് പരാതി പറയുമ്പോഴും അവർക്കും കൃത്യമായ മറുപടിയില്ല. ചൂടുവെള്ളം കിട്ടണമെങ്കിൽ അടുത്തുള്ള ക്യാന്റീൻ, അല്ലെങ്കിൽ ഹോട്ടൽ ഉടമകൾ കനിയണം. ഇത് തന്നെ പൂർണയും ശുധീകരിച്ചതാണോ എന്ന് ഉറപ്പുവരുത്താനും വഴിയില്ല.Also read: യുഡിഎഫ് ബജറ്റ്: ചവറ നിയോജക മണ്ഡലത്തിന് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നൽകിDrinking water supply at Kozhikode Medical College has been facing frequent disruptions for several weeks, causing difficulties for patients, bystanders, and hospital staff. Authorities have reportedly failed to provide a clear timeline for resolving the issue.The post കോഴിക്കോട് മെഡ‍ിക്കൽ കോളേജിൽ ശുദ്ധജലം കിട്ടാക്കനി; മറുപടിയില്ലാതെ അധികൃതർ appeared first on Kairali News | Kairali News Live.